റെയില്‍വെ സ്റേഷനുകളില്‍ മോര്
ദില്ലി: റെയില്‍വെ വകുപ്പിലെ ലാലു പ്രസാദ് യാദവിന്റെ പുതിയ പരിഷ്കരണങ്ങളുടെ ഭാഗമായി റെയില്‍വെ സ്റേഷനുകളില്‍ യാത്രക്കാര്‍ക്ക് മോര് ലഭ്യമാക്കും.
റെയില്‍വെ സ്റേഷനുകളില്‍ ചായ ചായയും കാപ്പിയും മറ്റും നല്‍കുന്നതിന് മണ്ണ് കൊണ്ടുള്ള ഗ്ലാസുകള്‍ ഏര്‍പ്പെടുത്തിയതിന് പിന്നാലെയാണ് ലാലുവിന്റെ ഈ പുതിയ പരിഷ്കരണം.
ദില്ലിയിലേക്ക് പോവുന്നതിനിടെ അലഹബാദ് ജംഗ്ഷനില്‍ വച്ചാണ് റെയില്‍വെ സ്റേഷനുകളില്‍ യാത്രക്കാര്‍ക്ക് ശീതളപാനീയങ്ങള്‍ക്ക് പകരമായി മോര് ലഭ്യമാക്കുമെന്ന് ലാലു അറിയിച്ചത്. മോര്് മണ്‍ഗ്ലാസുകളില്‍ വിതരണം ചെയ്യുമെന്ന് അദ്ദേഹം അറിയിച്ചു.
റെയില്‍വെയുടെ സേവനം മെച്ചപ്പെടുത്തുമെന്ന് അദ്ദേഹം വ്യക്തമാക്കി. റെയില്‍വെയുടെ അടിസ്ഥാനസൗകര്യങ്ങള്‍ ഉടന്‍തന്നെ നവീകരിക്കും.












Click it and Unblock the Notifications