എയര്‍ അറേബ്യ കേരളത്തിലേക്ക്
ദുബായ്: എയര്‍ അറേബ്യ കേരളത്തിലേക്ക് ചെലവ് കുറഞ്ഞ വിമാന സര്‍വീസുകള്‍ തുടങ്ങുന്നു. ഗള്‍ഫ് മേഖലയിലെ ആദ്യത്തെ ചെലവ് കുറഞ്ഞ എയര്‍ലൈന്‍സാണ് എയര്‍ അറേബ്യ.
മറ്റ് വിമാനങ്ങളേക്കാള്‍ 30 ശതമാനം കുറഞ്ഞ നിരക്കായിരിക്കും എയര്‍ അറേബ്യ ഈടാക്കുന്നതെന്ന് എയര്‍ അറേബ്യ അധികൃതര്‍ അറിയിച്ചു.
പാകിസ്ഥാന്‍, ബംഗ്ലാദേശ്, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിലേക്കും എയര്‍ അറേബ്യ സര്‍വീസ് ആരംഭിക്കുന്നുണ്ട്.
എയര്‍ അറേബ്യയുടെ ഉപഭോക്താക്കള്‍ക്കായി തങ്ങളുടെ ട്രാവല്‍ ഷോപ്പുകള്‍ തുടങ്ങുമെന്നും എയര്‍ അറേബ്യ അറിയിച്ചിട്ടുണ്ട്.












Click it and Unblock the Notifications