Get Updates
Get notified of breaking news, exclusive insights, and must-see stories!

ആയുര്‍വേദ ഇന്‍സ്റിറ്റ്യൂട്ടിന് കര്‍മരേഖ

തിരുവനന്തപുരം: തലസ്ഥാനത്ത് അന്തര്‍ദേശീയ ആയുര്‍വേദിക് മെഡിക്കല്‍ സയന്‍സ് ഇന്‍സ്റിറ്റ്യൂട്ട് സ്ഥാപിക്കുന്നതിനുള്ള കര്‍മരേഖ എന്‍വയോണ്‍മെന്റ് ആന്റ് ഡെവലപ്മെന്റ് ഇനീഷ്യേറ്റീവ്സ് ഫോര്‍ തിരുവനന്തപുരം എന്ന സംഘടന തയ്യാറാക്കി.

ആയുര്‍വേദ ചികിത്സ, മരുന്ന് നിര്‍മാണം, വിദ്യാഭ്യാസം, ഗവേഷണം തുടങ്ങിയവയ്ക്കുള്ള സ്ഥാപനങ്ങളുടെ ഒരു ശൃംഖല സ്ഥാപിക്കുന്നതിനുള്ള കര്‍മരേഖയാണ് വിദഗ്ധസംഘം തയ്യാറാക്കിയിരിക്കുന്നത്.

ചികിത്സ, മരുന്ന്, ആയുര്‍വേദ ഉത്പന്നങ്ങള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട ബൗദ്ധിക സ്വത്തവകാശ പ്രശ്നങ്ങളും ഇന്‍സ്റിറ്റ്യൂട്ട് കൈകാര്യം ചെയ്യും. ആയുര്‍വേദ മെഡിക്കല്‍ ഏജ്യുക്കേഷന്‍ ഡയറക്ടര്‍ ഡോ. കെ. ശങ്കരന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘമാണ് കര്‍മരേഖ തയ്യാറാക്കിയത്.

കുടപ്പനക്കുന്ന്, തിരുവല്ലം, നെയ്യാര്‍ ഡാം, ആക്കുളം, വിളപ്പില്‍ശാല എന്നീ സ്ഥലങ്ങളില്‍ എവിടെയെങ്കിലും ഇന്‍സ്റിറ്റ്യൂട്ട് സ്ഥാപിക്കാനായി 50 ഏക്കര്‍ സ്ഥലം കണ്ടെത്താമെന്നാണ് നിര്‍ദേശം. കേന്ദ്രത്തിന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും സംഭാവനകള്‍ക്ക് പുറമെ പൊതുമേഖലയുടെയും സ്വകാര്യമേഖലയുടെയും പങ്കാളിത്തത്തോടെ ഇന്‍സ്റിറ്റ്യൂട്ട് സ്ഥാപിക്കുവാനാണ് നിര്‍ദേശം.

പഠനത്തിനും ഗവേഷണത്തിനുമായി ഒരു ഡിജിറ്റല്‍ ലൈബ്രറി സ്ഥാപിക്കും. കായികതാരങ്ങള്‍ക്കും സൈനികര്‍ക്കും പ്രത്യേക ചികിത്സാ സെല്ലുകള്‍ സ്ഥാപിക്കാന്‍ നിര്‍ദേശമുണ്ട്.

ഉയര്‍ന്ന നിലവാരമുള്ള മരുന്നുകളും ഭക്ഷ്യ അനുബന്ധിത വസ്തുക്കളും ചമയങ്ങളും ഉണ്ടാക്കി കയറ്റുമതി ചെയ്യാന്‍ കര്‍മരേഖയില്‍ നിര്‍ദേശമുണ്ട്. 500 കിടകക്കകളുള്ള ഒരു ആശുപത്രി ഇന്‍സ്റിറ്റ്യൂട്ടിന്റെ ഭാഗമായി പണിയും.

ബിരുദാനന്തര ബിരുദ കോഴ്സുകള്‍ക്കും ഗവേഷണത്തിനും ആയുര്‍വേദ സ്കൂളുകള്‍ സ്ഥാപിക്കും. 150 കോടി രൂപയുടേതാണ് പദ്ധതി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+