കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇരിട്ടിയില്‍ എന്‍.ഡി.എഫ് കാരനെ വെട്ടിക്കൊന്നു; ഒരാള്‍ക്ക് കുത്തേറ്റു

  • By Staff
Google Oneindia Malayalam News

കണ്ണര്‍: കണ്ണൂര്‍ ജില്ലയിലെ ഇരിട്ടിയില്‍ ഒരു എന്‍.ഡി.എഫ് പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ചു. ആക്രമണത്തിന് പിന്നില്‍ ആര്‍.എസ്.എസ്. പ്രവര്‍ത്തകരാണെന്നാണ് കരുതുന്നത്.

കഴിഞ്ഞി ചിലദിവസങ്ങളായി ഇരിട്ടിയിലെ പുന്നാട്ട് ആര്‍.എസ്.എസ്. - എന്‍.ഡി.എഫ് സംഘര്‍ഷം നിലനില്‍ക്കുകയാണ്.

ജൂണ്‍ ഏഴ് തിങ്കളാഴ്ച രാവിലെപുലര്‍ച്ചെയാണ് എന്‍.ഡി.എഫ് പ്രവര്‍ത്തകന് വെട്ടേറ്റത്. പുന്നാട് പുതിയവളപ്പില്‍ മുഹമ്മദ് (50) ആണ് മരിച്ചത്. മകന്‍ ഫിറോസിന് (17) വെട്ടേറ്റിട്ടുണ്ട്. എന്‍.ഡി.എഫിന്റെ മുന്‍ ജില്ലാ കമ്മിറ്റി അംഗവും സജീവപ്രവര്‍ത്തകനുമാണ് മുഹമ്മദ്. ആര്‍.എസ്.എസുകാരാണ് അക്രമികളെന്ന് എന്‍.ഡി.എഫ് നേതാക്കള്‍ ആരോപിച്ചു.

രാവിലെ പുന്നാട് ടൗണിനു സമീപമുള്ള വീട്ടില്‍ നിന്ന് നിസ്കരിക്കാനായി മകനൊപ്പം പള്ളിയിലേക്കു പോകുമ്പോഴാണ് മുഹമ്മദ് ആക്രമിക്കപ്പെട്ടത്. പുലര്‍ച്ചെ 4.45-നായിരുന്നു സംഭവം. ജീപ്പിലെത്തിയ സംഘം മുഹമ്മദിനെ വീടിനു മുന്നില്‍ റോഡില്‍ വെട്ടിവീഴ്ത്തി. കഴുത്തിനും കാലിനും കൈക്കും വെട്ടേറ്റ മുഹമ്മദ് പരിയാരം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകുന്നതിനിടയിലാണ് മരിച്ചത്.

അക്രമികളെ തടയാന്‍ ശ്രമിച്ചപ്പോഴാണ് ഫിറോസിനു വെട്ടേറ്റത്. ഇടതുകൈയിലെ വിരലിന്റെ അസ്ഥി പൊട്ടിയനിലയില്‍ ഫിറോസിനെ പരിയാരത്ത് പ്രവേശിപ്പിച്ചു. പ്ലസ് ടു വിദ്യാര്‍ഥിയാണ് ഫിറോസ്.

എന്‍. ഡി.എഫ് പ്രവര്‍ത്തകനെ ആക്രമിച്ചതിന്റെ പ്രതികാരമായി തിങ്കളാഴ്ച രാവിലെ ഒമ്പതിന് ഉളിയിലിനു സമീപം ആവിലാട്ട് ആര്‍.എസ്.എസ് താലൂക്ക് പ്രചാരക് കരക്കണ്ടത്തെ എ.കെ. ദാമോദരന്റെ വീടിനുനേരേ ബോംബേറുണ്ടായി. ബോംബെറിഞ്ഞ ശേഷം വീട്ടിലേക്ക് ഇരച്ചുകയറിയ അക്രമിസംഘം ദാമോദരന്റെ മകളുടെ ഭര്‍ത്താവ് ചിറ്റാരിക്കണ്ടത്ത് രാജീവനെ കുത്തിപരിക്കേല്‍പ്പിച്ചു.

സൈനികനായ രാജീവന്‍ ഇന്നലെയാണ് വീട്ടിലെത്തിയത്. ദാമോദരന്‍ വീട്ടിലുണ്ടായിരുന്നില്ല. രാജീവനെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്കു കൊണ്ടുപോയി. എന്‍.ഡി.എഫ് പ്രവര്‍ത്തകരാണ് അക്രമികളെന്ന് ബി.ജെ.പി ആരോപിച്ചു. ബോംബേറില്‍ വീട് ഭാഗികമായി തകര്‍ന്നു.

ഏതാനും ദിവസമായി തില്ലങ്കേരിയുടെ സമീപപ്രദേശങ്ങളില്‍ ആര്‍.എസ്.എസ്. - എന്‍.ഡി.എഫ് സംഘര്‍ഷം നിലനില്‍ക്കുകയാണ്. കഴിഞ്ഞ ശനിയാഴ്ച രാവിലെ പടിക്കച്ചാലില്‍ ഒരു ബി.ജെ.പി പ്രവര്‍ത്തകനെ ജീപ്പിലെത്തിയ സംഘം ഗുരുതരമായി വെട്ടിപരിക്കേല്‍പ്പിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് മുഹമ്മദിന്റെ കൊലപാതകമെന്ന് കരുതുന്നതായി പോലീസ് പറഞ്ഞു.

മരിച്ച മുഹമ്മദ് പുന്നാട് ജുമാമസ്ജിദ് പള്ളി പ്രസിഡന്റായിരുന്നു. കുറേക്കാലം ഗള്‍ഫിലായിരുന്നു. സൈനബയാണ് ഭാര്യ. മക്കള്‍: ഫിറോസ്, ഫായിസ്, ഫസീല, ഫര്‍സാന, ഫലാഹ്. സഹോദരങ്ങള്‍: അബ്ദുറഹ്മാന്‍, അബ്ദുള്‍ അസീസ്, ഇബ്രാഹിംകുട്ടി, സൈനബ, അബ്ദുള്‍ഖാദര്‍.

ഇരിട്ടിയില്‍ ഹര്‍ത്താല്‍

ഇരിട്ടിയിലും ഉളിയില്‍, പുന്നാട് മേഖലകളിലും കടകളടച്ച് ഹര്‍ത്താലാചരിയ്ക്കുകയാണ്. മട്ടന്നൂര്‍ വിശ്വാസ് ബേക്കറി ഉടമയായ മുഹമ്മദിന്റെ കൊലയില്‍ പ്രതിഷേധിച്ച് മട്ടന്നൂര്‍ നഗരത്തില്‍ ജൂണ്‍ ഏഴ് തിങ്കളാഴ്ച ഉച്ചയ്ക്കുശേഷം ഹര്‍ത്താലാചരിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി ഭാരവാഹികള്‍ അറിയിച്ചു. ഈ ഭാഗത്ത് ബസുകളടക്കം അപൂര്‍വം വാഹനങ്ങള്‍ മാത്രമേ ഓടുന്നുള്ളൂ.

ഡിഐജി നിഥിന്‍ അഗര്‍വാള്‍, എസ്പി മനോജ് ഏബ്രഹാം, ഡിവൈഎസ്പിമാരായ ഭുവനേന്ദ്രന്‍, കെ. പ്രകാശ്, ടി. കരുണാകരന്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ വന്‍ പോലീസ് സംഘം സ്ഥലത്തുണ്ട്. എ.ആറില്‍ നിന്നും കെ.എ.പിയില്‍ നിന്നുമായി കൂടുതല്‍ പോലീസുകാരെ വിളിപ്പിച്ചിട്ടുമുണ്ട്. പുന്നാട്, ഉളിയില്‍, പടിക്കച്ചാല്‍, നടുവനാട്, മീത്തലെ പുന്നാട് തുടങ്ങിയ സ്ഥലങ്ങളില്‍ വീടുകള്‍ ഉള്‍പ്പെടെ പോലീസ് അരിച്ചുപെറുക്കിവരികയാണ്. നിരവധിപേരെ ചോദ്യംചെയ്യാനും മറ്റുമായി കസ്റഡിയിലെടുത്തിട്ടുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X