കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചൊവാഴ്ച ഐ ഗ്രൂപ്പ് റാലി

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതൃയോഗ സ്ഥലത്തുണ്ടായ അക്രമസംഭവത്തില്‍ കെ. മുരളീധരനും മറ്റ് മൂന്ന് നേതാക്കള്‍ക്കുമെതിരെ കേസ് രജിസ്റര്‍ ചെയ്തതില്‍ പ്രതിഷേധിച്ച് ജൂണ്‍ എട്ട് ചൊവാഴ്ച ഐ ഗ്രൂപ്പ് റാലി തിരുവനന്തപുരത്ത് റാലി സംഘടിപ്പിക്കും.

തിരുവനന്തപുരം ഡിസിസി സംഘടിപ്പിക്കുന്ന റാലിയെ ഐ ഗ്രൂപ്പ് നേതാക്കള്‍ അഭിസംബോധന ചെയ്യുമെന്ന് ഡിസിസി പ്രസിഡന്റ് എന്‍. പീതാംബരകുറുപ്പും മറ്റ് ഡിസിസി ഭാരവാഹികളും വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

മുരളീധരനും മറ്റ് നേതാക്കള്‍ക്കുമെതിരെ ക്രിമിനല്‍ കേസ് രജിസ്റര്‍ ചെയ്തതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് പീതാംബരകുറുപ്പ് ആരോപിച്ചു.

സംഭവത്തില്‍ ഐ ഗ്രൂപ്പ് നേതാക്കള്‍ക്കോ പ്രവര്‍ത്തകര്‍ക്കോ പങ്കില്ലെങ്കിലും പൊലീസ് ചില ഐ ഗ്രൂപ്പുകാരെ കേസില്‍ ഉള്‍പ്പെടുത്തുകയായിരുന്നു. ഇക്കാര്യം മുഖ്യമന്ത്രി എ. കെ. ആന്റണിയെ കത്തിലൂടെ അറിയിച്ചിട്ടുണ്ട്.

ആക്രമണം ആസൂത്രിമാണെന്ന തോന്നിപ്പിക്കുന്ന തരത്തിലായിരുന്നുവെന്നും ഇക്കാര്യം പൊലീസ് അന്വേഷിക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X