Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊച്ചിയില്‍ ബോട്ട് ബേസിന്‍ വരുന്നു

കൊച്ചി: കൊച്ചിയില്‍ അന്തര്‍ദേശീ നിലവാരത്തിലുള്ള ബോട്ട് ബേസിന്‍ സ്ഥാപിക്കുന്നതിനുള്ള പദ്ധതിക്ക് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കി. 24 കോടിയുടെ പദ്ധതിക്ക് കേന്ദ്രത്തിന്റെ വിഹിതമായ നാല് കോടി രൂപ അനുവദിച്ചു.

ബോള്‍ഗാട്ടി ദ്വീപില്‍ ലോകനിലവാരത്തിലുള്ള ബോട്ട് ബേസിന്‍ സ്ഥാപിക്കുന്നതിനാണ് പദ്ധതി. കൊച്ചിയിലൂടെ കടന്നുപോവുന്ന അന്തര്‍ദേശീയ കപ്പലുകള്‍ക്കും സുഖവാസ നൗകകള്‍ക്കും നിര്‍ത്തിയിടാനുള്ള സൗകര്യം ഇവിടെയുണ്ടായിരിക്കും.

ദുബായില്‍ നിന്നും മറ്റുവരുന്ന സുഖവാസ കപ്പലുകള്‍ക്ക് ഇപ്പോള്‍ നിര്‍ത്തിയിടാന്‍ സൗകര്യമില്ല. ഈ അവസരം പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് കപ്പല്‍താവളം സ്ഥാപിക്കാനുള്ള പദ്ധതി.

കപ്പലുകള്‍ക്ക് നങ്കൂരമിടാനുള്ള സൗകര്യത്തിന് പുറമെ ഇന്ധനം നിറയ്ക്കുന്നതിനും മറ്റും ഇവിടെ സൗകര്യമുണ്ടാവും. ഒരേ സമയം 50 നൗകകള്‍ക്ക് നിര്‍ത്തിയിടാനുള്ള സൗകര്യം ഇവിടെയുണ്ടാവു.

മാലിന്യ സംസ്കരണ പ്ലാന്റ്, ജലശുദ്ധീകരണ പ്ലാന്റ് തുടങ്ങിയവയു ഇവിടെ സ്ഥാപിക്കും. ഔട്ട്ലെറ്റുകളിലൂടെ പാചകവാതകം ലഭ്യമാക്കും. വൈദ്യുതി കണക്ഷന്‍ സൗകര്യങ്ങളുമുണ്ടാവും.

കേന്ദ്രസര്‍ക്കാരും സംസ്ഥാന സര്‍ക്കാരും സംയുക്ത സംരംഭ പങ്കാളിയും ചേര്‍ന്നായിരിക്കും പദ്ധതി നടപ്പിലാക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+