കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അടിപിടി: 20 പേരെ തിരിച്ചറിഞ്ഞു

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: കെപിസിസി നേതൃയോഗ സ്ഥലത്തുണ്ടായ അക്രമം നടത്തിയ 20 പേരെ പൊലീസ് തിരിച്ചറിഞ്ഞു.

സംഭവത്തിന്റെ വീഡിയോ കാസറ്റ് പരിശോധിച്ചതിന് ശേഷമാണ് പൊലീസ് അക്രമികളെ തിരിച്ചറിഞ്ഞത്. ഇവര്‍ രണ്ട് ദിവത്തിനുള്ളില്‍ പിടിയിലായേക്കും. മെയ് ആറ് ഞായറാഴ്ച അക്രവുമായി ബന്ധപ്പെട്ട് 12 പേരെ ചോദ്യം ചെയ്തിരുന്നു.

അക്രമം നടത്തിയവരെ അറസ്റ് ചെയ്തതിന് ശേഷം മാത്രം കെ. മുരളീധരന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്ക് സംഭവത്തിലുള്ള പങ്കിനെ പറ്റി അന്വേഷിക്കാനാണ് പൊലീസിന്റെ തീരുമാനം. മുരളിയെ സംരക്ഷിക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്ന് ആരോപണമുണ്ട്.

കേസില്‍ ഇപ്പോള്‍ നടക്കുന്ന അന്വേഷണം അക്രമം നടത്തിയവര്‍ക്കെതിരെ മാത്രമാണ്. നേതാക്കള്‍ക്കെതിരായ അന്വേഷണം മന്ദഗതിയിലാക്കാന്‍ ഭരണതലത്തില്‍ നിന്ന് ഇടപെടലുണ്ടെന്ന് പരാതിയുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X