കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശുക്രസംക്രാന്തി ചൊവാഴ്ച

  • By Staff
Google Oneindia Malayalam News

ശാസ്ത്രലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന ശുക്രസംക്രാന്തി ജൂണ്‍ എട്ട് ചൊവാഴ്ച ദൃശ്യമാവും. ശുക്രന്‍ സൂര്യന് നേരെ മുന്നിലെത്തുന്ന അപൂര്‍വദൃശ്യത്തിന് സാക്ഷ്യം വഹിക്കാന്‍ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി.

122 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ശുക്രസംക്രാന്തി വീണ്ടും നടക്കുന്നത്. 1882ല്‍ ആയിരുന്നു ഇതിന് മുമ്പ് ശുക്രസംക്രാന്തിയുണ്ടായത്. ശുക്രനും ഭൂമിയും സൂര്യനും നേര്‍രേഖയില്‍ വരുന്ന വേള സൂര്യഗ്രഹണത്തിന്റെ പ്രതീതിയാണ് ഉണ്ടാക്കുക.

ശുക്രസംക്രാന്തി സമയത്ത് സൂര്യനെ നനേത്രങ്ങള്‍ കൊണ്ട് നോക്കുന്നത് അപകടമാണ്. ചിലപ്പോള്‍ ഇത് പൂര്‍ണ അന്ധതയ്ക്ക് വരെ കാരണമാവാം. നമ്പര്‍ 14 വെല്‍ഡിംഗ് ഗ്ലാസുകള്‍ ഉപയോഗിക്കുന്നതാണ് ഏറ്റവും സുരക്ഷിതം. രാവിലെ 10. 40 മുതല്‍ വൈകീട്ട് 4.36 വരെയാണ് ശുക്രസംക്രാന്തി.

അടുത്ത ശുക്രസംക്രാന്തി നടക്കുന്നത് 2117ല്‍ മാത്രമാണ്. എന്നാല്‍ അന്ന് ഇന്ത്യയിലെ എതാനും ഭാഗങ്ങളില്‍ മാത്രമേ ശുക്രസംക്രാന്തി ദൃശ്യമാവൂ. ചൊവാഴ്ചത്തെ ശുക്രസംക്രാന്തി ഇന്ത്യയിലെ എല്ലാ ഭാഗങ്ങളിലും ദൃശ്യമാവും.

കണ്ണൂര്‍ ശാസ്ത്ര പാര്‍ക്കില്‍ ശുക്രസംക്രാന്തി നിരീക്ഷിക്കാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി കോവൂര്‍ പ്രഭാകരന്‍ അറിയിച്ചു. സണ്‍ഫില്‍ട്ടര്‍ ഘടിപ്പിച്ച രണ്ട് ടെലസ്കോപ്പുകളാണ് ഇതിനായി ഒരുക്കിയിട്ടുള്ളത്. കൂടാതെ ഇന്റര്‍നെറ്റിലൂടെയുള്ള ലോകത്തിലെ വിവിധ നിരീക്ഷണശാലകളില്‍ നിന്നുള്ള നിരീക്ഷണങ്ങളുടെ തത്സമയ സംപ്രേഷണം പ്രൊജക്ടറിലൂടെ കാണാനുള്ള സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

കേരള സര്‍വകലാശാലയുടെ ഒബ്സര്‍വേറ്ററി ഹില്ലിലുള്ള തിരുവനന്തപുരം വാന നിരീക്ഷണ കേന്ദ്രത്തിലും ഈ അപൂര്‍വ രംഗം കാണാനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X