ഉടന്‍ മാറ്റമുണ്ടാവണം: ഉണ്ണിക്കൃഷ്ണന്‍
കൊച്ചി: സംസ്ഥാനത്തെ കോണ്‍സ്രസ് നേതൃത്വത്തില്‍ ഉടന്‍ മാറ്റം വരണമെന്ന് കോണ്‍ഗ്രസ് നേതാവ് കെ. പി. ഉണ്ണിക്കൃഷ്ണന്‍ പറഞ്ഞു.
ജൂണ്‍ ഏഴ് തിങ്കളാഴ്ച കൊച്ചിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കെപിസിസി നേതൃയോഗ സ്ഥലത്ത് നടന്ന അക്രമവുമായി ബന്ധപ്പെട്ട കേസ് തേച്ചുമായ്ച്ചു കളയാന്‍ നീക്കമുണ്ടെന്ന് ഉണ്ണിക്കൃഷ്ണന്‍ ആരോപിച്ചു.
ആന്റണി ആഭ്യന്തരവകുപ്പ് ഒഴിയണമെന്ന് യുഡിഎഫിലെ എല്ലാ ഘടകകക്ഷികളും ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഇത് മറച്ചുവച്ചുകൊണ്ടാണ് താന്‍ ജോലിഭാരം കുറക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് ആന്റണി ആവശ്യപ്പെടുന്നതെന്നും ഉണ്ണിക്കൃഷ്ണന്‍ പറഞ്ഞു.












Click it and Unblock the Notifications