Get Updates
Get notified of breaking news, exclusive insights, and must-see stories!

കേന്ദ്രം നിലപാട് വ്യക്തമാക്കണം: സിപിഎം

ദില്ലി: വിവിധ വിഷയങ്ങളില്‍ ഐക്യ പുരോഗമന സഖ്യ (യുപിഎ) സര്‍ക്കാരിന്റെ നിലപാട് വ്യക്തമാക്കണമെന്ന് സിപിഎം ആവശ്യപ്പെട്ടു.

സംസ്ഥാനങ്ങള്‍ക്കുള്ള കേന്ദ്രവായ്പയുടെ പലിശ കുറയ്ക്കുക, കേന്ദ്രപൂളിലെ സംസ്ഥാനങ്ങളുടെ വിഹിതം കുറയ്ക്കുക, കര്‍ഷക തൊഴിലാളികളുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് നിയമം കൊണ്ടുവരിക, തൊഴിലില്ലാത്ത ഗ്രാമീണ യുവാക്കള്‍ക്ക് 100 ദിവസത്തെ തൊഴില്‍ ഉറപ്പ് നല്‍കുക തുടങ്ങിയ വിഷയങ്ങളെ കുറിച്ച് രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തില്‍ പരാമര്‍ശിച്ചിട്ടില്ലെന്ന് സിപിഎം ചൂണ്ടിക്കാട്ടി. ഈ വിഷയങ്ങളെല്ലാം പൊതു മിനിമം പരിപാടിയില്‍ ഉള്‍പ്പെടുത്തിയവയാണ്.

സിപിഎം നേതാക്കളായ ബസുദേവ് ആചാര്യ, രൂപ്ചന്ദ് പാല്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. ഇസ്രായേലുമായുള്ള ബന്ധം സംബന്ധിച്ച കേന്ദ്രനിലപാടും ഇറാക്ക് പ്രശ്നത്തിലെ നിലപാടും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കണം. ഈ വിഷയങ്ങള്‍ സിപിഎം എംപിമാര്‍ പാര്‍ലമെന്റില്‍ ഉന്നയിക്കും.

രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം തയ്യാറാക്കുന്നതില്‍ സര്‍ക്കാരിനെ പിന്തുണക്കുന്ന പാര്‍ട്ടികള്‍ക്ക് പങ്കില്ലെന്നും അത് ചെയ്യുന്നത് കേന്ദ്രമന്ത്രിസഭയാണെന്നും അവര്‍ പറഞ്ഞു.

കുറ്റപത്രങ്ങള്‍ നല്‍കപ്പെട്ട നേതാക്കളെ അഞ്ച് വര്‍ഷം മന്ത്രിസഭയില്‍ നിലനിര്‍ത്തിയ എന്‍ഡിഎയ്ക്ക് അഴിമതിക്കാരായ നേതാക്കളെ യുപിഎ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയതിനെ എതിര്‍ക്കുമെന്ന് പറയാന്‍ അവകാശമില്ല. സി പി എം നേതാക്കള്‍ അഭിപ്രായപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+