Get Updates
Get notified of breaking news, exclusive insights, and must-see stories!

ചരണ്‍ജിത് അത്വാള്‍ ഡെപ്യൂട്ടി സ്പീക്കറാവും

ദില്ലി: ലോക്സഭാ ഡെപ്യൂട്ടി സ്പീക്കര്‍ തിരഞ്ഞെടുപ്പില്‍ ശിരോമണി അകാലിദള്‍ എം. പി. ചരണ്‍ജിത് സിഹ് അത്വാള്‍ സ്ഥാനാര്‍ത്ഥിയാവും. ഇദ്ദേഹം തന്നെ ഡെപ്യൂട്ടി സ്പീക്കറാവും എന്ന് ഉറപ്പാണ്. എതിര്‍ സ്ഥാനാര്‍ത്ഥി ഉണ്ടാവില്ല. ഇതിന് ഐക്യ പുരോഗമന സഖ്യവും ദേശീയ ജനാധിപത്യ മുന്നണിയും തമ്മില്‍ ധാരണ ആയിട്ടുണ്ട്.

ദേശീയ ജനാധിപത്യ മുന്നണിയുടെ യോഗമാണ് അത്വാളിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ തീരുമാനിച്ചത്. മുന്നണിയോഗത്തില്‍ ഏകകണ്േഠനയാണ് ഈ തീരുമാനമുണ്ടായത്.

പഞ്ചാബ് നിയമസഭാ സ്പീക്കറായി ഇദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. ജൂണ്‍ എട്ട് ചൊവാഴ്ച ഇദ്ദേഹം നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിയ്ക്കും.

ബി ജെ പി നേതാവ് വിജയ് കുമാര്‍ മല്‍ഹോത്രയാണ് ഈ തീരുമാനം അറിയിച്ചത്. മുന്‍ പ്രധാനമന്ത്രിയും ദേശീയ ജനാധിപത്യ മുന്നണിയുടെ അദ്ധ്യക്ഷനുമായ അതല്‍ ബിഹാരി വാജ്പേയിയാണ് മുന്നണി യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചത്. സത്യനാരായണ്‍ ജതിയയെ ഡെപ്യൂട്ടി സ്പീക്കറാക്കാനായിരുന്നു ആദ്യം ബി ജെ പി ആലോചിച്ചിരുന്നത്. എന്നാല്‍ പിന്നീട് തീരുമാനം മാറ്റുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+