Get Updates
Get notified of breaking news, exclusive insights, and must-see stories!

ബഹളം: ഇരു സഭകളും പിരിഞ്ഞു

ദില്ലി: അഴിമതിക്കാരും ക്രിമിനലുകളുമായ മന്ത്രിമാര്‍ക്കെതിരെ പ്രതിപക്ഷം ബഹളം വച്ചതിനെ തുടര്‍ന്ന് രാജ്യസഭയും ലോക്സഭയും നിറുത്തി വച്ചു.

ബഹളത്തെ തുടര്‍ന്ന് ലോക്സഭ ജൂണ്‍ എട്ട് ചൊവാഴ്ചത്തേയ്ക്ക് പിരിഞ്ഞു. എന്നാല്‍ ലോക്സഭ രണ്ട് മണിയ്ക്കൂര്‍ നേരത്തേയ്ക്കാണ് പിരിഞ്ഞത്. ഉച്ചയ്ക്ക് ശേഷം രണ്ട് മണിയ്ക്ക് വീണ്ടും യോഗം ചേരും.

ക്രിമിനലുകളായ മന്ത്രിമാര്‍ക്കെതിരെ ബി ജെ പി നേതൃത്ത്വത്തിലുള്ള ദേശീയ ജനാധിപത്യ സഖ്യം സഭ സമ്മേളിച്ചതുമുതല്‍ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. എന്നാല്‍ ചൊവാഴ്ച അത് അതി ശക്തമായിരുന്നു.

ക്രിമിനലുകളായ മന്ത്രിമാരെ സ്ഥാനത്ത് നിന്ന് മാറ്റണമെന്നാവശ്യപ്പെടുന്ന മുദ്രാവാക്യം മുഴക്കിയാണ് ബി ജെ പി ഇരുസഭകള്‍ക്കകത്തും ബഹളം വച്ചത്. ലോക്സഭയില്‍ സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജി അംഗങ്ങളോട് നിയന്ത്രണം പാലിയ്ക്കാന്‍ വീണ്ടും വീണ്ടും ആവശ്യപ്പെടുന്നുണ്ടായിരുന്നു. പ്രശ്നം ഉന്നയിയ്ക്കാന്‍ ദേശീയ ജനാധിപത്യ സഖ്യം കണ്‍വീനര്‍ ജോര്‍ജ്ജ് ഫെര്‍ണാണ്ടസ് എഴുന്നേറ്റപ്പോള്‍ ഭരണപക്ഷത്തെ ആര്‍ജെഡി അംഗങ്ങള്‍ ബഹളം തുടങ്ങി. സ്പീക്കര്‍ ഫെര്‍ണാണ്ടസിന് സംസാരിയ്ക്കാന്‍ അനുമതി നല്‍കിയിട്ടും ബഹളം അടങ്ങിയില്ല. തുടര്‍ന്ന് ഇരു വശത്ത് നിന്നുമുണ്ടായ ബഹളം അരങ്ങ് തകര്‍ത്തു.

അഴിമതിയ്ക്കെതിരെ പടപൊരുതുകയാണ് പുതിയ സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് രാഷ്ട്രപതി നയപ്രഖ്യാപന പ്രസംഗത്തില്‍ പറഞ്ഞിട്ടും ഈ സര്‍ക്കാര്‍ അഴിമതിക്കാരും ക്രിമിനലുകളുമായവരെ മന്ത്രസഭയില്‍ ഉള്‍പ്പെടുത്തിയിരിയ്ക്കുകയാണെന്ന് രാജ്യസഭയില്‍ പ്രതിപക്ഷ ഉപ നേതാവ് സുഷമാ സ്വരാജ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+