വ്ിദേശ ഇന്ത്യക്കാര്‍ക്കായി ഏകജാലകസമ്പ്രദായം
ദില്ലി: വിദേശ ഇന്ത്യക്കാരുടെ പദ്ധതികള്‍ തുടങ്ങുന്നതിനായി പ്രത്യേക സാമ്പത്തിക മേഖല തുടങ്ങുന്നതിന് സ്ഥലം അനുവദിക്കണമെന്ന് കേന്ദ്രം കേരളത്തോട് ആവശ്യപ്പെട്ടു.
ഗുജറാത്ത്, രാജസ്ഥാന്‍, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളെയും ഈ ആവശ്യത്തിനായി കേന്ദ്രം സമീപിച്ചിട്ടുണ്ട്.
ഇന്ത്യയില്‍ നിക്ഷേപം നടത്തുന്നതിനുള്ള വിദേശ ഇന്ത്യക്കാരുടെ അപേക്ഷകള്‍ പരിഗണിക്കുന്നതിന് ഏകജാലകസമ്പ്രദായം കൊണ്ടുവരുമെന്ന് കേന്ദ്ര പ്രവാസിക്ഷേമമന്ത്രി ജഗ്ദിഷ് ടൈറ്റ്ലര്‍ പറഞ്ഞു.
വിദേശ ഇന്ത്യക്കാര്‍ക്ക് ഇന്ത്യയില്‍ നിക്ഷേപം നടത്തുന്നതിന് താത്പര്യമുണ്ടെങ്കിലും ചുവപ്പ്നാടയില്‍ കുടുങ്ങുന്നതാണ് പല പദ്ധതികള്‍ക്കും തടസമാവുന്നതെന്ന് ടൈറ്റ്ലര്‍ ചൂണ്ടിക്കാട്ടി. ഇതൊഴിവാക്കാന്‍ വേണ്ടിയാണ് ഏകജാലകസമ്പ്രദായം കൊണ്ടുവരുന്നത്.












Click it and Unblock the Notifications