ശുക്രസംതരണം അപൂര്‍വ വിസ്മയമായി
ദില്ലി: ജനങ്ങള്‍ക്ക് ആകാശവിസ്മയമൊരുക്കി 122 വര്‍ഷങ്ങള്‍ക്ക് ശേഷം ശുക്രസംതരണം ആരംഭിച്ചു. ജൂണ്‍ എട്ട് ചൊവാഴ്ച രാവിലെ 10.43 ഓടെയാണ് ശുക്രന്‍ ഒരു കറുത്ത പൊട്ടുപോലെ സൂര്യഗോളത്തിന് നേര്‍ക്ക് വന്നത്.
ജീവിതകാലത്ത് ഒരിക്കല്‍ മാത്രം കാണാന്‍ കഴിയുന്ന അപൂര്‍വവിസ്മയത്തിന് സാക്ഷ്യം വഹിക്കാന്‍ ദില്ലിയിലെ നെഹ്റു പ്ലാനിറ്റോറിയത്തില്‍ ആയിരങ്ങളെത്തി. 10.43ന് തുടങ്ങിയ ശുക്രസംതരണം ആറ് മണിക്കൂറുകള്‍ നീണ്ടുനില്‍ക്കും.
സംതരണ സമയത്ത് സൂര്യനെ നനേത്രങ്ങള്‍ കൊണ്ട് നോക്കാന്‍ പാടില്ലെന്ന് നെഹ്റു പ്ലാനിറ്റോറിയം ഡയറക്ടര്‍ എന്‍. രത്നശ്രീ പറഞ്ഞു. നനേത്രങ്ങള്‍ കൊണ്ട് സൂര്യനെ നോക്കുന്നത് കാഴ്ചശക്തി നഷ്ടപ്പെടാന്‍ കാരണമാവാം.
ഗ്രഹണത്തിന് സമാനമായ ആകാശവിസ്മയം ഇന്ത്യയിലെ എല്ലാ ഭാഗത്തും ദൃശ്യമായി. സൂര്യനെ ശുക്രന്‍ മറയ്ക്കുന്നില്ലെങ്കിലും സൂര്യഗോളത്തിന് നേരെ ഒരു കറുത്ത പൊട്ട് പോലെ ശുക്രനെ കാണാം.
മറ്റ് ഏഷ്യന്‍ രാജ്യങ്ങളിലും ആഫ്രിക്കയിലും യൂറോപ്പിലും സംതരണം ദൃശ്യമായി. യുഎസ്സിന്റെ കിഴക്കന്‍ ഭാഗങ്ങളിലും ആസ്ത്രേലിയയിലും സംതരണം ദൃശ്യമാവുന്നുണ്ട്.












Click it and Unblock the Notifications