പ്രധാനമന്ത്രി ഡബ്ലിയു.ടി.ഒ. സമിതി അദ്ധ്യക്ഷന്‍
ദില്ലി: കേന്ദ്ര മന്ത്രിസഭയിലെ ലോക വ്യാപാര സംഘടന കമ്മറ്റിയുടെ അദ്ധ്യക്ഷന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിഹായിരിയ്ക്കും. അന്തര്‍ദേശീയ വ്യാപാര സംഘടനയുമായുള്ള പ്രശ്നങ്ങളില്‍ ഈ സമിതിയായിരിയ്ക്കും തീര്‍പ്പുകല്‍പ്പിയ്ക്കു.
ഒമ്പത്മന്ത്രിമാരും പ്രത്യേക ക്ഷണിതാക്കളും ചേര്‍ന്നതാണ് സമിതി. പ്രതിരോധ വകുപ്പ് മന്ത്രി പ്രണബ് മുഖര്‍ജി, കൃഷി വകുപ്പ് മന്ത്രി ശരദ് പവാര്‍, ഉരുക്ക് ഖനി വകുപ്പ് മന്ത്രി രാം വിലാസ് പസ്വാന്‍, ധനകാര്യ മന്ത്രി പി. ചിദംബരം. ടെക്സ്റൈല്‍സ്വകുപ്പ് മന്ത്രി ശങ്കര്‍സിഹ് വഗേല, വാണിജ്യ വ്യവസായ വകുപ്പ് മന്ത്രി കമല്‍ നാഥ്, ഗ്രാമീണ വികസന വകുപ്പ് മന്ത്രി രഘുവന്‍സ് പ്രസാദ്, വാര്‍ത്താ വിനിമയ വകുപ്പ് മന്ത്രി ദയാനിധി മാരന്‍, ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി കപില്‍ സിബല്‍ എന്നിവരാണ് ഈ സമിതിയിലെ അംഗങ്ങള്‍.
ആസൂത്രണ കമ്മിഷന്‍ ഡെപ്യൂട്ടി ചെയര്‍ പേഴ്സന്‍, പ്രധാനമന്ത്രിയുടെ കാര്യാലയത്തിലെ സ്റേറ്റ് മിനിസ്റര്‍ പൃഥ്വിരാജ് ചൗഹാന്‍ എന്നിവരായിരിയ്ക്കും പ്രത്യേക ക്ഷണിതാക്കളള്‍.












Click it and Unblock the Notifications