അടിപിടി: പൊലീസ് റെയ്ഡ് നടത്തി
തിരുവനന്തപുരം: കോണ്‍ഗ്രസ് നേതൃയോഗ സ്ഥലത്തുണ്ടായ അക്രമത്തെ കുറിച്ച് അന്വേഷ്ിക്കുന്ന പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ഏതാനും പേരുടെ വീടുകളില്‍ റെയ്ഡ് നടത്തി.
വിനോദ് ശര്‍മ, എച്ച്. പി. ഷാജി, വണ്ടാന്നൂര്‍ സന്തോഷ്, ജലീല്‍ എന്നിവരുടെ വീടുകളിലാണ് പൊലീസ് റെയ്ഡ് നടത്തിയത്. ഇവരെ അറസ്റ് ചെയ്യാനായാല്‍ അക്രമത്തിന് പിന്നിലെ പ്രധാന ഗൂഢാലോചനക്കാരെ കുറിച്ച് വിവരം ലഭിക്കുമെന്ന് പൊലീസ് വ്യക്തമാക്കി. എന്നാല്‍ ഇവരെ സംഭവത്തിന് പിന്നില്‍ ഗൂഢാലോചന നടത്തിയവര്‍ സംരക്ഷിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.
സംഭവത്തിന് ശേഷം അക്രമികള്‍ രക്ഷപ്പെട്ട വിധവും അവര്‍ ആരുടെയൊക്കെ മൊബൈല്‍ ഫോണിലാണ് ബന്ധപ്പെട്ടതെന്ന കാര്യവും പൊലീസ് പരിശോധിച്ചിട്ടുണ്ട്. സംഭവത്തിന് പിന്നില്‍ ഒരു കൂട്ടം പേരുടെ ശൃംഖല പ്രവര്‍ത്തിച്ചതായി പൊലീസ് പറഞ്ഞു. പ്രതികള്‍ എവിടെയാണ് ഒളിച്ചിരിക്കുന്നതെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.
അതേ സമയം പൊലീസ് അന്വേഷിക്കുന്ന ചിലര്‍ നഗരത്തില്‍ തന്നെയുണ്ടെന്ന് സൂചനയുണ്ട്. ചില ടിവി ചാനലുകളെ വിളിച്ച് തങ്ങള്‍ അഭിമുഖത്തിന് തയ്യാറാമെന്ന് ഇവര്‍ പറഞ്ഞതായി വിവരം ലഭിച്ചിട്ടുണ്ട്.
അഞ്ചോ ആറോ പേരുടെ സംഘമായാണ് പ്രതികള്‍ നീങ്ങുന്നതെന്നാണ് പൊലീസിന്റെ നിഗമനം. പ്രതികളെ പിടികൂടുന്നതിന് ജില്ലക്ക് പുറത്തും അന്വേഷണം നടത്താന്‍ പ്രത്യേക അന്വേഷണ സംഘത്തിന് നീക്കമുണ്ട്.












Click it and Unblock the Notifications