തൊഴിലന്വേഷകരെ കുറിച്ച് വെബ്സൈറ്റ്
തിരുവനന്തപുരം: പ്രൊഫണല്‍ യോഗ്യതയുള്ള തൊഴിലന്വേഷകരെ കുറിച്ച് വിവരം നല്‍കുന്ന ഒരു വെബ്സൈറ്റ് ഡയറക്ടറേറ്റ് ഒഫ് എംപ്ലോയ്മെന്റ് തുടങ്ങുന്നു.
employment.kerala.nic.in എന്നതാണ് സൈറ്റിന്റെ വിലാസം. നാഷണല്‍ ഇന്‍ഫര്‍മാറ്റിക് സെന്ററിന്റെ സഹായത്തോടെയാണ് സൈറ്റ് രൂപപ്പെടുത്തിയിരിക്കുന്നത്. സ്വകാര്യമേഖലയിലെ തൊഴിലുടമകള്‍ക്കും തൊഴിലന്വേഷകര്‍ക്കും ഈ സൈറ്റ് പ്രയോജനപ്പെടുമെന്നാണ് കരുതുന്നത്.
പ്രൊഫഷണല്‍, എക്സിക്യൂട്ടിവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ രജിസ്റര്‍ ചെയ്ത 60,000 ഓളം തൊഴിലന്വേഷകരെ കുറിച്ചുള്ള വിവരങ്ങള്‍ സൈറ്റില്‍ കൊടുത്തിട്ടുണ്ട്. പ്രൊഫഷണലുകള്‍, ബിരുദധാരികള്‍, ബിരുദാനന്തര ബിരുദധാരികള്‍, ബിരുദാനന്തര ബിരുദ ഡിപ്ലോമക്കാര്‍ തുടങ്ങിയവര്‍ ഇതിലുള്‍പ്പെടും.
വിവിധ തൊഴില്‍ പോര്‍ട്ടലുകളിലേക്ക് സൈറ്റില്‍ നിന്ന് ലിങ്ക് കൊടുത്തിട്ടുണ്ട്. തൊഴിലവസരങ്ങളുടെ വിവരങ്ങളും സൈറ്റില്‍ ലഭ്യമാണ്. തൊഴിലന്വേഷകരുടെ ചോദ്യങ്ങള്‍ക്ക് സൈറ്റില്‍ നിന്നും മറുപടി ലഭിക്കും.
ജൂണ്‍ ഒമ്പത് ബുധനാഴ്ച തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങില്‍ ഔപചാരികമായി സൈറ്റ് ഉദ്ഘാടനം ചെയ്യും.












Click it and Unblock the Notifications