സര്‍ക്കാര്‍ മാനേജ്മെന്റുകളുമായി ചര്‍ച്ച നടത്തി
തിരുവനന്തപുരം: പ്രൊഫണല്‍ കോളജുകളിലെ ഫീസ് ഘടന സംബന്ധിച്ച് ജൂണ്‍ ഏഴ് തിങ്കളാഴ്ച ചേര്‍ന്ന സര്‍വകക്ഷി യോഗത്തിന് തുടര്‍ച്ചയായി സര്‍ക്കാര്‍ മാനേജ്മെന്റ് പ്രതിനിധികളുമായി ചര്‍ച്ച നടത്തി.
പ്രൊഫണല്‍ കോളജുകളിലെ അമ്പത് ശതമാനം മെറിറ്റ് സീറ്റുകളുടെ ഫീസ് ഘടനയില്‍ മാറ്റം വരുത്താനാണ് സര്‍ക്കാര്‍ തീരുമാനമെങ്കില്‍ ബാക്കി അമ്പത് ശതമാനം സീറ്റുകളില്‍ പ്രവേശനം നടത്താന്‍ മാനേജ്മെന്റുകള്‍ക്ക് സ്വാതന്ത്യ്രം നല്‍കണമെന്ന് മാനേജ്മെന്റ് പ്രതിനിധികള്‍ ചൊവാഴ്ചത്തെ യോഗത്തില്‍ ആവശ്യപ്പെട്ടു. ഈ ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ടെന്ന് മാനേജ്മെന്റ് പ്രതിനിധികള്‍ യോഗത്തിന് ശേഷം പറഞ്ഞു.
സര്‍ക്കാര്‍ തീരുമാനമുണ്ടാവുന്നതു വരെ പ്രവേശന പരീക്ഷാ നടപടികളുമായി മുന്നോട്ടുപോവാനാണ് മാനേജ്മെന്റുകളുടെ തീരുമാനം.
മന്ത്രിസഭായോഗത്തിന് ശേഷമേ ഇക്കാര്യത്തെ കുറിച്ച് എന്തെങ്കിലും പറയാനാവൂവെന്ന് യോഗത്തിന് ശേഷം മുഖ്യമന്ത്രി എ. കെ. ആന്റണി പറഞ്ഞു.












Click it and Unblock the Notifications