Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വാശ്രയഫീസ്: നിയമനിര്‍മാണം നടത്തും

തിരുവനന്തപുരം: സ്വാശ്രയ പ്രൊഫഷണല്‍ കോളജുകളിലെ 50 ശതമാനം വരുന്ന മെറിറ്റ് സീറ്റിലെ ഫീസ് സര്‍ക്കാര്‍ കോളജുകളിലെ ഫീസിന് തുല്യമാക്കുന്നതിന് നിയമനിര്‍മാണം നടത്താന്‍ സര്‍വകക്ഷിയോഗത്തില്‍ ധാരണയായി.

നിയമം കൊണ്ടുവരാന്‍ വൈകിയാല്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചേക്കും. ഇതുസംബന്ധിച്ച് ജൂണ്‍ ഒമ്പത് ബുധനാഴ്ച ചേരുന്ന മന്ത്രിസഭായോഗത്തില്‍ തീരുമാനമുണ്ടാവും.

സ്വാശ്രയ കോളജുകളിലും സര്‍ക്കാര്‍ കോളജുകളിലും രണ്ട് തരം ഫീസ് സമ്പ്രദായം നടപ്പിലാക്കാനുള്ള നിര്‍ദേശത്തിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രതിഷേധമുയര്‍ത്തിയ സാഹചര്യത്തിലാണ് സര്‍വകക്ഷിയോഗം വിളിച്ചുചേര്‍ത്തത്.

രണ്ട് സ്വാശ്രയകോളജുകള്‍ അനുവദിക്കുന്നത് ഒരു സര്‍ക്കാര്‍ കോളജിന് തുല്യമാകുമെന്ന സര്‍ക്കാരിന്റെ വാഗ്ദാനം പാലിക്കണമെന്നായിരുന്നു വിവിധ കക്ഷികളുടെ ആവശ്യം. നിയമനിര്‍മാണം നടത്തണമെന്ന കാര്യത്തില്‍ യോഗത്തില്‍ പങ്കെടുത്ത എല്ലാ കക്ഷികള്‍ക്കും ഒരേ അഭിപ്രായമായിരുന്നു.

കോളജ് മാനേജ്മെന്റ് പ്രതിനിധികളുമായും വിദ്യാര്‍ഥി സംഘടനാ പ്രതിനിധികളുമായി ചൊവാഴ്ച സര്‍ക്കാര്‍ ചര്‍ച്ച നടത്തുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+