തലശേരി നഗരസഭാ സെക്രട്ടറിയെ എ.ഐ.വൈ.എഫുകാര്‍ ബന്ദിയാക്കി
തലശേരി: തലശേരി നഗരസഭാ സെക്രട്ടറി എന്‍.വി. മുഹമ്മദലിയെ എ.ഐ.വൈ.എഫ് പ്രവര്‍ത്തകര്‍ ഓഫീസില്‍ ഇരച്ചുകയറി അരമണിക്കൂറോളം ബന്ദിയാക്കി. ഇദ്ദേഹം അഴിമതിക്കാരനാണെന്നാരോപിച്ചായിരുന്നു നടപടി.
ജൂണ്‍ എട്ട് ചൊവാഴ്ച രാവിലെ11-നാണ് സംഭവം. നഗരസഭാ ഓഫീസില്‍ വ്യാപക അഴിമതി നടക്കുതായി ആരോപിച്ച് ഇരുപത്തഞ്ചോളം എ.ഐ.വൈ.എഫ് പ്രവര്‍ത്തകരാണ് എം.ജി റോഡില്‍ മുനിസിപ്പല്‍ ഓഫീസിലെ സെക്രട്ടറിയുടെ മുറിയിലേക്ക് ഇരച്ചുകയറിയത്.
ഇവര്‍ ഓഫീസിനുള്ളില്‍ സെക്രട്ടറിക്കു ചുറ്റും കൂടി നിന്ന് മുദ്രാവാക്യം വിളിച്ചു. അരമണിയ്ക്കൂറോളം കഴിഞ്ഞപ്പോള്‍ സമരത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കാന്‍ നേതാക്കള്‍ തുടങ്ങിയപ്പോള്‍ ടൗണ്‍ പ്രിന്‍സിപ്പല്‍ എസ്ഐ പി. ശശികുമാറിന്റെ നേതൃത്വത്തില്‍ സ്ഥലത്തെത്തിയ പോലീസ് ബലം പ്രയോഗിച്ച് പ്രവര്‍ത്തകരെ പുറത്തെത്തിച്ചു. പിന്നീട് മുനിസിപ്പല്‍ ഓഫീസിനു മുന്നില്‍ എ.ഐ.വൈ.എഫ് ജില്ലാ സെക്രട്ടറി പി. പ്രദീപന്‍ സമരം ഉദ്ഘാടനംചെയ്തു.
ഓഫീസിലെ ചെറിയ ഫയലുകള്‍ പോലും കാണണമ്െ നിര്‍ബന്ധം പിടിക്കുന്ന സെക്രട്ടറി വന്‍ അഴിമതിയാണ് നടത്തുന്നതെന്ന് നാട്ടുകാര്‍ പരാതി പറയുന്നുണ്ട്. കരാറുകാരും ജീവനക്കാരും തമ്മില്‍ ഒത്തുകളിച്ച് നടത്തുന്ന അഴിമതിക്ക് സെക്രട്ടറി ഒത്താശചെയ്യുന്നുണ്ടെന്നും ഇവര്‍ ആരോപിച്ചു.












Click it and Unblock the Notifications