ഇന്റല്‍ ഓഫീസ് കേരളത്തില്‍
കൊച്ചി: കമ്പ്യൂട്ടര്‍ ചിപ് ഉല്പാദന രംഗത്തെ ഭീമന്‍മാരായ ഇന്റല്‍ കോര്‍പ്പറേഷന്‍ കേരളത്തില്‍ ഓഫീസ് തുടങ്ങുന്നു. കൊച്ചിയിലോ തിരുവനന്തപുരത്തോ ആയിരിക്കും ഓഫീസ് സ്ഥാപിക്കുന്നത്.
കേരളത്തിനായി ഒരു ബിസിനസ് മാനേജരെ നിയമിച്ചുകഴിഞ്ഞതായി ഇന്റല്‍ സൗത്ത് ഏഷ്യ ഓപ്പറേഷന്‍സ് ഡയറക്ടര്‍ (സെയില്‍സ്) ജി. ബി. കുമാര്‍ അറിയിച്ചു.
ഇന്റലിന്റെ കേരളത്തിലേക്കുള്ള വരവിന്റെ മുന്നോടിയായാണ് കുമാര്‍ കേരളം സന്ദര്‍ശിച്ചതെന്നാണ് കരുതുന്നത്. തന്റെ സന്ദര്‍ശനോദ്ദേശ്യം വ്യക്തമാക്കിയില്ലെങ്കിലും ഇടത്തരം-ചെറുകിട സംരംഭകരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിന് ധാരാളം സാധ്യതകളുണ്ടെന്ന് കുമാര്‍ പറഞ്ഞു. കേരളത്തിലെ സ്കൂളകളുമായും കോളജുകളുമായും സര്‍ക്കാര്‍ ഓഫീസുകളുമായും താന്‍ ബന്ധപ്പെടുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ഇന്റലിന് ഇന്ത്യയില്‍ ഇപ്പോള്‍ ബാംഗ്ലൂര്‍, മുംബൈ, ദില്ലി, കൊല്‍ക്കത്ത, ചെന്നൈ, ചണ്ഡിഗഡ്, പൂന എന്നിവിടങ്ങളിലാണ് ഓഫീസുകളുള്ളത്.












Click it and Unblock the Notifications