Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹൈക്കമാന്റ് പ്രതിനിധികള്‍ ബുധനാഴ്ചയെത്തും

തിരുവനന്തപുരം: കേരളത്തിലെ കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ വിലയിരുത്തി എഐസിസി പ്രസിഡന്റ് സോണിയാഗാന്ധിക്ക് റിപ്പോര്‍ട്ട് നല്‍കുന്നതിനായി ഹൈക്കമാന്റ് പ്രതിനിധികള്‍ ജൂണ്‍ ഒമ്പത് ബുധനാഴ്ച തിരുവനന്തപുരത്തെത്തും.

മുതിര്‍ന്ന നേതാക്കളായ മാര്‍ഗരറ്റ് ആല്‍വ, ആര്‍. എല്‍. ഭാട്ടിയ എന്നിവരാണ് കേരളത്തിലെത്തുന്നത്. കെപിസിസി നേതൃയോഗസ്ഥലത്തുണ്ടായ അക്രമസംഭവത്തെ കുറിച്ചും ഇവര്‍ അന്വേഷിക്കും.

സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കളുമായി ഇവര്‍ ചര്‍ച്ച നടത്തും. കോണ്‍ഗ്രസ് എംഎല്‍എമാര്‍, എംപിമാര്‍, മുന്‍ കെപിസിസി പ്രസിഡന്റുമാര്‍, ഡിസിസി പ്രസിഡന്റുമാര്‍ എന്നിവരുമായും ഇവര്‍ ചര്‍ച്ച നടത്തും.

അതിനിടെ കെപിസിസി നേതൃയോഗസ്ഥലത്തുണ്ടായ അക്രമസംഭവത്തെ കുറിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ പരസ്യപ്രസ്താവന നടത്തുന്നത് കെപിസിസി അച്ചടക്ക സമിതി ചെയര്‍മാന്‍ സി. വി. പത്മരാജന്‍ വിലക്കി. നിരന്തരമായ പ്രസ്താവനകള്‍ അച്ചടക്ക സമിതിയുടെ നിഷ്പക്ഷമായ പ്രവര്‍ത്തനത്തിന് തടസമാവുമെന്ന് പത്മരാജന്‍ ചൂണ്ടിക്കാട്ടി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+