ഗ്രൂപ്പ് അടിസ്ഥാനത്തില്‍ ചര്‍ച്ചയില്ല: ആല്‍വ
ദില്ലി: കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളുമായി ഗ്രൂപ്പ് അടിസ്ഥാനത്തിലായിരിക്കില്ല ചര്‍ച്ച നടത്തുന്നതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മാര്‍ഗരറ്റ് ആല്‍വ പറഞ്ഞു.
ജൂണ്‍ എട്ട് ചൊവാഴ്ചയാണ് ഹൈക്കമാന്റ് പ്രതിനിധികളായി മാര്‍ഗരറ്റ് ആല്‍വയും ആര്‍. എല്‍. ഭാട്ടിയയും കേരളത്തിലെത്തുന്നത്.
കേരളത്തിലെ കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ വേണ്ടിയല്ല പ്രശ്നങ്ങള്‍ പരിശോധിച്ച് കോണ്‍ഗ്രസ് പ്രസിഡന്റിന് റിപ്പോര്‍ട്ട് നല്‍കാന്‍ വേണ്ടിയാണ് തങ്ങള്‍ കേരളത്തിലെത്തുന്നതെന്ന് മാര്‍ഗരറ്റ് ആല്‍വ വ്യക്തമാക്കി.
ഏത് കോണ്‍ഗ്രസ് നേതാവിനും തങ്ങളെ വന്ന് കണ്ട് പ്രശ്നങ്ങള്‍ വിശദീകരിക്കാം. കേരളത്തിലെ പ്രശ്നങ്ങള്‍ പരിഹരിക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ആല്‍വ പറഞ്ഞു.
ഹൈക്കമാന്റ് പ്രതിനിധികളായി മാര്‍ഗരറ്റ് ആല്‍വയും ആര്‍. എല്‍. ഭാട്ടിയയുമാണ് കേരളത്തിലെത്തുന്നത്.












Click it and Unblock the Notifications