Get Updates
Get notified of breaking news, exclusive insights, and must-see stories!

മഴ ഒരാഴ്ചകൂടി തുടരും

തിരുവനന്തപുരം: ഇക്കുറി കാലവര്‍ഷം നേരത്തേയാണ് കേരളത്തിലെത്തിയത്. തുടക്കത്തില്‍ തന്നെ നല്ല മഴയും കിട്ടി. ഇടവപാതി മഴ (തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷം) ശക്തി പ്രാപിച്ചതിനാല്‍ അടുത്ത ഒരാഴ്ച കേരളത്തിലും ലക്ഷദ്വീപിലും ഒറ്റപ്പെട്ട കനത്ത മഴ പെയ്യാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ഇടവപാതിയുടെ രണ്ടാം ഘട്ടം തുടങ്ങികഴിഞ്ഞു. അതിനാലാണ് മഴ കനക്കുന്നത്. ജൂണ്‍ എട്ട്, ഒമ്പത്, പത്ത് തീയതികളില്‍ കേരളത്തില്‍ ശക്തിയായ മഴ പെയ്യും. തെക്കന്‍ കേരളത്തിലാണ് കൂടുതല്‍ കനത്ത മഴയ്ക്ക് സാധ്യതയുള്ളതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഡയറക്ടര്‍ എം.ഡി. രാമചന്ദ്രന്‍ പറഞ്ഞു. മറ്റുള്ള സ്ഥലങ്ങളില്‍ മഴയുടെ തോത് കുറയാന്‍ സാധ്യതയുണ്ട്. ഒരാഴ്ചയോളം നീണ്ടുനില്ക്കുന്ന കനത്ത മഴയ്ക്കുശേഷം ഇത് ക്രമേണ കുറയുമെന്നും ഡയറക്ടര്‍ പറഞ്ഞു.

കേരളത്തിന്റെ തീരപ്രദേശത്തും ലക്ഷദ്വീപിലും വടക്കു പടിഞ്ഞാറന്‍ കാറ്റിന്റെ വേഗം മണിക്കൂറില്‍ 45 മുതല്‍ 55 കിലോ മീറ്റര്‍ വരെ ആകാന്‍ സാധ്യതയുണ്ട്.

ജൂണ്‍ ഏഴ് തിങ്കളാഴ്ച രാവിലെ ഏട്ടര വരെയുള്ള കണക്കുകള്‍ പ്രകാരം സംസ്ഥാനത്ത് തൃശ്ശൂരിലാണ് ഏറ്റവും കൂടുതല്‍ മഴ രേഖപ്പെടുത്തിയത്. തൃശ്ശൂരില്‍ ഏഴ് സെന്റിമീറ്റര്‍ മഴ പെയ്തു. കാസര്‍കോട്ടെ ഹോസ്ദുര്‍ഗില്‍ അഞ്ച് സെ.മീറ്ററും വടകര, കുടലൂര്‍, ചാലക്കുടി, വടക്കാഞ്ചേരി എന്നിവിടങ്ങളില്‍ മൂന്ന് സെ.മീറ്ററും കണ്ണൂര്‍, നെടുമങ്ങാട്, വര്‍ക്കല എന്നീ പ്രദേശങ്ങളില്‍ രണ്ട് സെന്റീമീറ്ററും മഴ രേഖപ്പെടുത്തിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+