Get Updates
Get notified of breaking news, exclusive insights, and must-see stories!

വിനയ വീണ്ടും പൊലീസ് സര്‍വീസില്‍

കല്‍പറ്റ: ദീര്‍ഘ കാലമായി കേരള പൊലീസ് സേനയില്‍ നിന്ന് പുറത്താക്കിയിരുന്ന വനിതാ പോലീസ് കോണ്‍സ്റബിള്‍ വിനയ വീണ്ടും സര്‍വീസില്‍ പ്രവേശിച്ചു.

അവകാശസംരക്ഷണത്തിനായി മേലുദ്യോഗസ്ഥരെ ചോദ്യംചെയ്തതിന്റെ പേരില്‍ ജോലിയില്‍നിന്ന് പുറത്താക്കപ്പെട്ടിരുന്നത്. വിനയ ജൂണ്‍ ഏഴ് തിങ്കളാഴ്ച വയനാട് ജില്ലാ പോലീസ് ഓഫീസിലെത്തി വീണ്ടും ജോലിയില്‍ പ്രവേശിച്ചു. ജില്ലാ പോലീസ് സൂപ്രണ്ട് ജോസ് ജോര്‍ജ് സ്ഥലത്തില്ലാത്തതിനാല്‍ ജില്ലാ സ്പെഷല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി. കെ.ജി. സൈമണ്മുമ്പിലാണ് വിനയ ജോലിയ്ക്കായി റിപ്പോര്‍ട്ടുചെയ്തത്.

2003 ജനവരി 13നാണ് അച്ചടക്കലംഘനത്തിന്റെ പേരില്‍ വിനയയെ പിരിച്ചുവിട്ടത്. അതിനുമുമ്പ് സസ്പെന്‍ഷനിലായിരുന്നു. 2001-ല്‍ കണ്ണൂരില്‍ നടന്ന സംസ്ഥാന പോലീസ് കായികമേളയില്‍ വനിതാ പോലീസുകാരോട് വിവേചനം കാണിക്കുന്നുവെന്നാരോപിച്ച് ട്രാക്കില്‍ കിടന്ന് പ്രതിഷേധിച്ചതിനായിരുന്നു സസ്പെന്‍ഷന്‍. ഇതിനെ വിനയ ഹൈക്കോടതിയില്‍ ചോദ്യംചെയ്തിരുന്നു.

പിന്നീട് വിനയയെ സര്‍വീസില്‍ തിരിച്ചെടുത്തെങ്കിലും ഏതാനും ദിവസങ്ങള്‍ക്കുശേഷം അന്നത്തെ എസ്.പി. യു.എന്‍. നടേശന്‍ ഇവരെ പിരിച്ചുവിടുകയായിരുന്നു. ഇപ്പോള്‍ സര്‍ക്കാര്‍ ഉത്തരവുപ്രകാരമാണ് വിനയയ്ക്ക് ജോലി തിരിച്ചുകിട്ടിയിരിക്കുന്നത്. ജോലിയില്‍ തിരികെ പ്രവേശിച്ച വിനയയെ വനിതാ സംഘടനാ പ്രതിനിധികള്‍ പുഷ്പഹാരമണിയിച്ചു.

1991 മാര്‍ച്ച് 13ന് സര്‍വീസില്‍ കയറിയ വിനയ സുല്‍ത്താന്‍ബത്തേരി മാടക്കര സ്വദേശിയാണ്. പോലീസ് ഹെഡ്കോണ്‍സ്റബിളായ മോഹന്‍ദാസാണ് ഭര്‍ത്താവ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+