Get Updates
Get notified of breaking news, exclusive insights, and must-see stories!

ജപ്പാന്‍കാര്‍ക്ക് ലൈംഗികതയോട് വിരക്തി

ടോക്കിയോ: ജപ്പാനിലെ ആളുകള്‍ക്കിടയില്‍ ലൈംഗികത കുറഞ്ഞുവരുന്നതായി ഒരു പഠനം ചൂണ്ടിക്കാട്ടുന്നു. ഇത് മൂലം ജപ്പാനിലെ ജനസംഖ്യ പ്രതിസന്ധിയെ നേരിടുകയാണ്.

ജപ്പാനിലെ മിക്ക സ്ത്രീകളും തനിച്ച് താമസിക്കാനാണ് ഇഷ്ടപ്പെടുന്നത്. വിവാഹജീവിതത്തോട് അവര്‍ വിരക്തി കാട്ടുന്നു. അതേ സമയം ലൈംഗികസംതൃപ്തിക്കായി ഒരു വിഭാഗം പുരുഷന്മാര്‍ വേശ്യാലയങ്ങളെ ആശ്രയിക്കേണ്ട സ്ഥിതിയാണുള്ളത്.

ഗര്‍ഭനിരോധഉറ നിര്‍മാതാക്കളായ ഡ്യൂറെക്സ് നടത്തിയ ഒരു സര്‍വെയില്‍ ജനങ്ങള്‍ക്കിടയില്‍ ലൈംഗികമായ അടുപ്പം ഏറ്റവും കുറഞ്ഞ 28 രാജ്യങ്ങളിലൊന്ന് ജപ്പാനാണെന്ന് കണ്ടെത്തി.

1993 മുതല്‍ ജപ്പാനില്‍ ഗര്‍ഭനിരോധഉറ വില്പന 40 ശതമാനം കുറഞ്ഞു. വിവാഹമോചനങ്ങളുടെ എണ്ണം കൂടി. 1990ല്‍ ആയിരം ആളുകള്‍ക്കിടയില്‍ 1.3 ആളുകളാണ് വിവാഹമോചനം നടത്തിയിരുന്നതെങ്കില്‍ 2002 ആവുമ്പോഴേക്കും അത് 2.3 ശതമാനമായി കൂടി. കഴിഞ്ഞ വര്‍ഷം ഇതില്‍ ചെറിയ കുറവുണ്ടായി.

കഴിഞ്ഞ വര്‍ഷം 11 ലക്ഷം കുട്ടികളാണ് ജപ്പാനില്‍ ജനിച്ചത്. ജപ്പാനില്‍ ജനിക്കുന്ന കുട്ടികളുടെ എണ്ണം കുറവാണ്. ജാപ്പാനിലെ ദമ്പതികള്‍ ശരാശരി1.32 കുട്ടികളെയാണ് ഉത്പാദിപ്പിക്കുന്നത്. മരണനിരക്ക് പരിഗണിക്കുമ്പോള്‍ ഇത് 2.08 ആവേണ്ടതാണ്. ഇപ്പോഴത്തെ കണക്കുകള്‍ നോക്കുമ്പോള്‍ 2006ല്‍ ജനസംഖ്യ ഉയര്‍ന്ന നിലയിലെത്തുകയും അതിന് ശേഷം ഗണ്യമായി കുറയുകയും ചെയ്യുമെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+