രാജ്യസഭാ തിരഞ്ഞെടുപ്പിനുള്ള സ്റേ നീക്കി
ദില്ലി: 65 രാജ്യസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പിനുള്ള സ്റേ സുപ്രിം കോടതി നീക്കി. തിരഞ്ഞെടുപ്പ് എപ്പോഴാണ് നടത്തുന്നതെന്നു സംബന്ധിച്ച വിശദവിവരങ്ങള്‍ പ്രഖ്യാപിക്കാന്‍ സുപ്രിം കോടതി തിരഞ്ഞെടുപ്പ് കമ്മിഷന് അനുമതി നല്‍കി.
രാജ്യസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പിനായുള്ള തിരഞ്ഞെടുപ്പ് കമ്മിഷന്റെ വിജ്ഞാപനം സ്റേ ചെയ്തുകൊണ്ടുള്ള സുപ്രിം കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഇടക്കാല ഉത്തരവിനെതിരെ കേന്ദ്രസര്‍ക്കാരും കമ്മിഷനും നല്‍കിയ ഹര്‍ജികള്‍ അനുവദിച്ചുകൊണ്ടാണ് സുപ്രിം കോടതി ഈ ഉത്തരവ് പുറപ്പെടുവിച്ചത്. ജസ്റിസുമാരായ കെ. ജി. ബാലകൃഷ്ണന്‍, പി. വെങ്കട്ടരാമറെഡ്ഢി എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്.
അതേ സമയം രാജ്യസഭയിലേക്കുള്ള 65 അംഗങ്ങളുടെ തിരഞ്ഞെടുപ്പ് ജനപ്രാതിനിധ്യ നിയമത്തിലെ ഭേദഗതിക്കെതിരെ നല്‍കിയ ഹര്‍ജിയിന്മേലുള്ള കോടതിയുടെ അന്തിമ തീരുമാനത്തെ ആശ്രയിച്ചായിരിക്കുമെന്ന് ബെഞ്ച് വ്യക്തമാക്കി.












Click it and Unblock the Notifications