കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സര്‍ക്കാരിന് ഭീഷണിയുണ്ടാവില്ല: യെച്ചൂരി

  • By Staff
Google Oneindia Malayalam News

കൊല്‍ക്കത്ത: ഇടതുപാര്‍ട്ടികള്‍ യുപിഎ സര്‍ക്കാരിന്റെ സ്ഥിരതക്ക് ഒരിക്കലും ഭീഷണിയാവില്ലെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരി.

യുപിഎ സര്‍ക്കാരിന്റെ നിലനില്പ് സംബന്ധിച്ച് പ്രതിസന്ധിയുണ്ടാവുമെന്ന് കരുതുന്നവര്‍ ചില മുന്‍ സര്‍ക്കാരുകള്‍ക്ക് നല്‍കിയ പിന്തുണ ഇടതുപക്ഷം പിന്‍വലിച്ചതുകൊണ്ടതല്ല ആ സര്‍ക്കാര്‍ വീണതെന്ന് ഓര്‍ക്കണമെന്ന് യെച്ചൂരി ചൂണ്ടിക്കാട്ടി.

സിപിഎമ്മിന്റെ മുഖപത്രമായ ഗണശക്തിയിലെ ലേഖനത്തിലാണ് യെച്ചൂരി ഇക്കാര്യം വ്യക്തമാക്കിയത്. 1977ലെ മൊറാര്‍ജി ദേശായി സര്‍ക്കാരും 1989ലെ വി. പി. സിംഗ് സര്‍ക്കാരും 1996-98ലെ ദേവഗൗഡ, ഐ. കെ. ഗുജ്റാള്‍ സര്‍ക്കാരുകളും വീണത് പിന്തുണ നല്‍കിയ മറ്റ് പാര്‍ട്ടികള്‍ വിശ്വാസലംഘംനം നടത്തിയതുകൊണ്ടാണ്. ഇടതുപക്ഷം ഒരിക്കലും വിശ്വാസലംഘനം നടത്തിയിട്ടില്ല. അതുകൊണ്ടുതന്നെ ഇടതുപക്ഷം പുറത്തുനിന്ന് പിന്തുണക്കുന്ന യുപിഎ സര്‍ക്കാരിന്റെ സ്ഥിരതയെ കുറിച്ച് സംശയം വേണ്ട.

അടിയന്തിരാവസ്ഥക്ക് ശേഷം 1977ലെ തിരഞ്ഞെടുപ്പില്‍ മൊറാര്‍ജി ദേശായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോഴുണ്ടായതിന് സമാനമായ വികാരമാണ് ഇപ്പോള്‍ ജനങ്ങള്‍ക്കുളളത്. മതേതരത്വത്തെ സംരക്ഷിക്കാനുള്ള ജനവിധിയാണ് ഇത്തവണ ഉണ്ടായത്.

സാമ്പത്തിക പരിഷ്കരണങ്ങള്‍ക്ക് ഇടതുപാര്‍ട്ടികള്‍ എതിരല്ലെന്നും എന്‍ഡിഎ സര്‍ക്കാര്‍ നടപ്പിലാക്കിയ രീതികറളയാണ് ഇടതുപാര്‍ട്ടികള്‍ എതിര്‍ക്കുന്നതെന്നും യെച്ചൂരി വ്യക്തമാക്കി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X