അടിപിടി: ഒരു പ്രതി അറസ്റില്‍
തിരുവനന്തപുരം: കെപിസിസി നേതൃയോഗസ്ഥലത്തുണ്ടായ അക്രമവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് അറസ്റ് ചെയ്തു.
പോത്തന്‍കോട് അയണിമൂട് സരളഭവനില്‍ നിഖില്‍ബാബു (നികുല്‍-24) ആണ് പൊലീസിന്റെ പിടിയിലായത്. പോത്തന്‍കോട്ട് വച്ചാണ് നിഖില്‍ബാബു പൊലീസിന്റെ വലയിലായത്.
കേസില്‍ അറസ്റിലാവുന്ന ആദ്യത്തെ പ്രതിയാണ് നിഖില്‍. കഴക്കൂട്ടം പൊലീസ് സ്റേഷനിലെ മണിയനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതികളിലൊരാളാണ് ഇയാള്‍.
നിഖില്‍ ചില സുപ്രധാന വിവരങ്ങള്‍ നല്‍കിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. പ്രതികളുടെ ലിസ്റിലില്ലാത്ത ചില ഗുണ്ടാനേതാക്കളുടെയും ചില ഇടത്തരം നേതാക്കളുടെയും പേരുകള്‍ ഇയാള്‍ പൊലീസിനോട് പറഞ്ഞുവെന്നാണ് അറിയുന്നത്. ഇയാള്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പൊലീസ് റെയ്ഡ് തുടരുകയാണ്.
കേസിലെ മറ്റ് പ്രധാനപ്രതികളായ എച്ച്. പി. ഷാജി, വിനോദ്കൃഷ്ണന്‍, ശിവപ്രസാദ് എന്നിവരോടൊപ്പം മാരുതിക്കാറിലാണ് താന്‍ സംഭവസ്ഥലത്തെത്തിയതെന്ന് നിഖില്‍ പൊലീസിന് മൊഴി നല്‍കി.












Click it and Unblock the Notifications