Get Updates
Get notified of breaking news, exclusive insights, and must-see stories!

ലക്ഷങ്ങള്‍ തട്ടിയ മലയാളി അറസ്റില്‍

ജൂണ്‍: തന്റെ കമ്പനിയുടെ പേരില്‍ ഒട്ടേറെ പേരില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയെടുത്ത് മുങ്ങിയ മലയാളി മുംബൈ പൊലീസിന്റെ പിടിയിലായി.

സ്റാന്‍ലി സെബാസ്റ്യന്‍ തൈപ്പറമ്പിലാണ് (41) അറസ്റിലായത്. സുഖ്ജീവന്‍ മാര്‍ക്കറ്റിംഗ് ഇന്ത്യ ലിമിറ്റഡ് എന്ന കമ്പനിയുടെ മറവിലാണ് ഇയാള്‍ തട്ടിപ്പ് നടത്തിയത്. കമ്പനിയിലെ നിക്ഷേപകരില്‍ നിന്നും ഇയാള്‍ ലക്ഷങ്ങള്‍ തട്ടി. ആകര്‍ഷകമായ വില കൂടിയ സമ്മാനങ്ങളും നിക്ഷേപം ഇരട്ടിയാവുമെന്ന വാഗ്ദാനവുമായാണ് ഇയാള്‍ ആളുകളെ ആകര്‍ഷിച്ചത്.

കമ്പനിയുടെ പണം ഇരട്ടിപ്പ് സ്കീമിലേക്ക് നാല് പേരെ ചേര്‍ത്താന്‍ നിക്ഷേപകര്‍ക്ക് ഒരു വര്‍ഷം എല്ലാ മാസവും 250 രൂപ വീതം കമ്മിഷനായി നല്‍കുമായിരുന്നു. 2003 ഏപ്രിലില്‍ മുംബൈയിലെ ഖാര്‍ വെസ്റില്‍ ഓഫീസ് ഒരു കട സ്ഥാപിച്ചാണ് തൈപ്പറമ്പില്‍ തട്ടിപ്പ് തുടങ്ങിയത്. ഗൈനക്കോളജിസ്റായ ഡോ. മംഗള പാട്ടീല്‍, സോഫ്റ്റ്വേര്‍ പ്രൊഫണഷണലായ ഇഹ്സാനുള്ളഖാന്‍ എന്നിവരായിരുന്നു ഇയാളുടെ പങ്കാളികള്‍. പാട്ടിലിനെ പൊലീസ് അറസ്റ് ചെയ്തു. ഖാന്‍ ഒളിവിലാണ്.

10,000 നിക്ഷേപകരെ ഇയാള്‍ വഞ്ചിച്ചതായി പൊലീസ് പറഞ്ഞു. നിക്ഷേപകരുടെ പണമായി 70,33,700 രൂപ തൈപ്പറമ്പിലിന് കൈമാറിയതായി മാര്‍ക്കറ്റിംഗ് ഏജന്റുമാര്‍ പറഞ്ഞു. കേരളത്തിലെ ഇയാളുടെ വീട്ടില്‍ നിന്നും 11 ലക്ഷം രൂപ കണ്ടെടുത്തതായി പൊലീസ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+