ഹൈക്കമാന്റ് പ്രതിനിധികളെത്തി
തിരുവനന്തപുരം: കേരളത്തിലെ കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് ഹൈക്കമാന്റ് പ്രതിനിധികളായ മാര്‍ഗരറ്റ് ആല്‍വയും ആര്‍. എല്‍. ഭാട്ടിയയും എത്തി.
ജൂണ്‍ ഒമ്പത് ബുധനാഴ്ച ഉച്ചക്കാണ് ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനത്തിലാണ് മാര്‍ഗരറ്റ് ആല്‍വയും ആര്‍. എല്‍. ഭാട്ടിയയും ദില്ലിയില്‍ നിന്ന് തിരുവനന്തപുരത്തെത്തിയത്. ഇരുവരും രണ്ട് ദിവസം തിരുവനന്തപുരത്തുണ്ടാവും.
വിവിധ നേതാക്കളുമായി ഒറ്റക്കൊറ്റയ്ക്കായിരിക്കും ഹൈക്കമാന്റ് പ്രതിനിധികള്‍ ചര്‍ച്ച നടത്തുന്നത്. ഗ്രൂപ്പ് അടിസ്ഥാനത്തില്‍ ചര്‍ച്ച നടത്തില്ലെന്ന് കഴിഞ്ഞ ദിവസം മാര്‍ഗരറ്റ് ആല്‍വ വ്യക്തമാക്കിയിരുന്നു.












Click it and Unblock the Notifications