ഐ ഗ്രൂപ്പ് പുന:സംഘടനക്ക് ആവശ്യപ്പെടും
തിരുവനന്തപുരം: പാര്‍ട്ടിയിലും മന്ത്രിസഭയിലും പുന:സംഘടന വേണമെന്ന് ഹൈക്കമാന്റ് പ്രതിനിധികളോട് ആവശ്യപ്പെടാന്‍ ജൂണ്‍ ഒമ്പത് ബുധനാഴ്ച ചേര്‍ന്ന ഐ ഗ്രൂപ്പ് യോഗം തീരുമാനിച്ചു.
മന്ത്രി പി. ശങ്കരന്റെ വീട്ടിലാണ് ഐ ഗ്രൂപ്പ് യോഗം നടന്നത്. 12 എംഎല്‍എമാരും ചില കെപിസിസി, ഡിസിസി ഭാരവാഹികളും യോഗത്തില്‍ പങ്കെടുത്തു. കെ. കരുണാകരന്റെ വീട്ടില്‍ യോഗം നടത്താനായിരുന്നും ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും അവിടെ മാധ്യമപ്രവര്‍ത്തകര്‍ എത്തിയതിനാല്‍ ശങ്കരന്റെ വീട്ടിലേക്ക് യോഗം മാറ്റുകയായിരുന്നു.
ശരത്ചന്ദ്രപ്രസാദിനെയും രാജ്മോഹന്‍ ഉണ്ണിത്താനെയും കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കണമെന്ന് ഹൈക്കമാന്റ് പ്രതിനിധികളോട് ആവശ്യപ്പെടാനും യോഗത്തില്‍ തീരുമാനിച്ചു. കെപിസിസി യോഗസ്ഥലത്ത് എത്തി ഉണ്ണിത്താനും ശരത്തും പ്രശ്നമുണ്ടാക്കുകയായിരുന്നുവെന്ന് ഹൈക്കമാന്റ് പ്രതിനിധികളെ അറിയിക്കും.
അതേ സമയം തന്റെ വീട്ടില്‍ നടന്നത് ഗ്രൂപ്പ് യോഗമല്ലെന്ന് യോഗത്തിന് ശേഷം മന്ത്രി ശങ്കരന്‍ പറഞ്ഞു. പാര്‍ട്ടിയിലെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുക മാത്രമാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രി ശങ്കരനെ കൂടാതെ എംഎല്‍എമാരായ പി. പി. ജോര്‍ജ്, ടി. യു. രാധാകൃഷ്ണന്‍, ശോഭനാ ജോര്‍ജ്, മാലേത്ത് സരളാദേവി, രാധാ രാഘവന്‍, സാവിത്രി ലക്ഷ്മണന്‍, എന്‍. ഡി. അപ്പച്ചന്‍, എം. എ. ചന്ദ്രശേഖരന്‍, എന്‍. ശക്തന്‍ നാടാര്‍, കെ. മോഹന്‍കുമാര്‍ എന്നിവരാണ് യോഗത്തില്‍ പങ്കെടുത്തത്. കെപിസിസി ജനറല്‍ സെക്രട്ടറിമാരായ കെ. പി. കുഞ്ഞിക്കണ്ണന്‍, എന്‍. വേണുഗോപാല്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.
കരുണാകരനും മുരളിയും പത്മജയും യോഗത്തിലുണ്ടായില്ല.












Click it and Unblock the Notifications