Get Updates
Get notified of breaking news, exclusive insights, and must-see stories!

ഐ ഗ്രൂപ്പ് പ്രകടനം മാറ്റിവച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്ത് ജൂണ്‍ ഒമ്പത് ബുധനാഴ്ച നടത്താനിരുന്ന ഐ ഗ്രൂപ്പ് ശക്തിപ്രകടനം വേണ്ടെന്നുവച്ചു. ഹൈക്കമാന്‍ഡിന്റെ പ്രതിനിധികള്‍ വരുന്നതിന്റെ പശ്ചാത്തലത്തിലാണിത്.

കെ. കരുണാകരനും കെ.മുരളീധരനും നല്കിയ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് പ്രകടനം വേണ്ടെന്നുവച്ചതെന്ന് ഐ ഗ്രൂപ്പ് വക്താവ് പറഞ്ഞു.

ബുധനാഴ്ച തലസ്ഥാനത്ത് ഐ ഗ്രൂപ്പ് യോഗം നടത്താന്‍ ആലോചനയുണ്ടായിരുന്നു. യോഗത്തിനുശേഷം നേതാക്കള്‍ പ്രകടനത്തിന് നേതൃത്വം നല്കണമെന്നായിരുന്നു ധാരണ. പക്ഷേ, കേന്ദ്രനേതാക്കള്‍ എത്തുന്നതിനാല്‍ ഇതും ഉപേക്ഷിക്കുകയായിരുന്നു. എന്നാല്‍, ഐ ഗ്രൂപ്പ് യോഗം ചേരാന്‍ ആലോചിച്ചിരുന്നില്ലെന്ന് ഗ്രൂപ്പ് നേതാക്കള്‍ അവകാശപ്പെടുന്നു.

ഇതിനിടെ ഐ വിഭാഗത്തിലെ പല പ്രവര്‍ത്തകരും പ്രകടനത്തില്‍ പങ്കെടുക്കാന്‍ വിസമ്മതിച്ചതിനാലാണ് പ്രകടനം മാറ്റി വച്ചതെന്ന് അഭ്യൂഹമുണ്ട്. ശരത് ചന്ദ്രപ്രസാദ് തന്റെ അനുയായികളോട് പ്രകടനത്തില്‍ പങ്കെടുക്കരുതെന്ന് ആവശ്യപ്പെട്ടിരുന്നു. പ്രകടനത്തിനും അതിന് ശേഷമുള്ള യോഗത്തിലും പ്രശ്നങ്ങള്‍ ഉണ്ടാക്കാന്‍ മുരളിയുടെ ആളുകള്‍ ശ്രമിയ്ക്കുമെന്നും ശരത് പറഞ്ഞിരുന്നു. സ്വന്തം ഗുണ്ടകളെ കൊണ്ട് തല്ലുണ്ടാക്കി അത് ശരത്തിന്റെ അനുയായികള്‍ ഉണ്ടാക്കിയതാണെന്ന് വരുത്തി തീര്‍ക്കാന്‍ മുരളി ശ്രമിയ്ക്കുമെന്നാണ് ശരത് ആരോപിച്ചിരുന്നത്. ഇതുകൊണ്ടാണ് പ്രകടനമോ യോഗമോ നടക്കുന്ന പ്രദേശത്തേയ്ക്കൊന്നും പോകരുതെന്ന് ശരത് തന്റെ അനുയായികളോട് ആവശ്യപ്പെട്ടിരുന്നത്.

തമ്മില്‍ തല്ലല്‍ കാരണം താഴേകിടയിലുള്ള പ്രവര്‍ത്തകര്‍ പലരും പ്രകടനത്തില്‍ പങ്കെടുക്കാന് താല്പര്യം കാണിയ്ക്കുന്നില്ലെന്ന് ചില നേതാക്കള്‍ കരുണാകരനോടും മുരളിയോടും പറഞ്ഞിരുന്നു. എന്നാല്‍ ഏത് വിധേനയും പ്രടകനം നടത്തണമെന്നും 2000 പേരെയെങ്കിലും പങ്കെടുപ്പിയ്ക്കണമെന്നുമായിരുന്നു അവര്‍ നിര്‍ദ്ദേശിച്ചിരുന്നത്. ഇത്തരം പ്രശ്നങ്ങള്‍ പറഞ്ഞ് പ്രകടനം നടത്തുന്നത് തടയാന്‍ കഴിയില്ല. എന്നാല്‍ അതിനിടെ കേരളത്തില്‍ കേന്ദ്ര നേതാക്കള്‍ എത്തുമെന്ന അറിയിപ്പ് വന്നത് ഐ വിഭാഗത്തിന് തുണയായിരിയ്ക്കുകയാണ്. അതിന്റെ പേര് പറഞ്ഞ് പ്രകടനവും യോഗവും മാറ്റിവയ്ക്കാന്‍ അവര്‍ക്ക് അവസരം കിട്ടി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+