പാലക്കാട്ട് ഐടി പാര്‍ക്കിന് നിര്‍ദേശം
പാലക്കാട്: ജില്ലയില്‍ ആഗോളനിലവാരത്തിലുള്ള ഐടി പാര്‍ക്ക് സ്ഥാപിക്കുന്നതിനുള്ള നിര്‍ദേശം ജില്ലാ അധികൃതര്‍ സംസ്ഥാന സര്‍ക്കാരിന് സമര്‍പ്പിച്ചു.
ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ മന്ത്രിസഭായോഗത്തില്‍ നിര്‍ദേശം ചര്‍ച്ച ചെയ്യപ്പെടും. 100 കോടി രൂപയുടെ പദ്ധതിക്കായി 30-35 ഏക്കര്‍ സ്ഥലം സര്‍ക്കാര്‍ പാട്ടത്തിന് നല്‍കേണ്ടതുണ്ട്. സംസ്ഥാന സര്‍ക്കാരും കേന്ദ്രസര്‍ക്കാരും ചേര്‍ന്നോ സംസ്ഥാന സര്‍ക്കാര്‍ ചാരിറ്റബ്ള്‍ ട്രസ്റുകളുടെ സഹായത്തോടെയോ പദ്ധതി നടപ്പിലാക്കാനാണ് നിര്‍ദേശം.
പദ്ധതി സംബന്ധിച്ച് തീരുമാനമെടുക്കുന്നതിന് മുമ്പ് വിവിധ വകുപ്പുകളുടെ അനുമതി ലഭിക്കേണ്ടതുണ്ടെന്ന് ധനകാര്യമന്ത്രി കെ. ശങ്കരനാരായണന്‍ പറഞ്ഞു.
കേന്ദ്ര വിവരസാങ്കേതികവിദ്യാ മന്ത്രി ദയാനിധി മാരനെ കണ്ട് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും കേന്ദ്രസഹായം തേടുമെന്നും എന്‍. എന്‍. കൃഷ്ണദാസ് എംപി പറഞ്ഞു.
അതേ സമയം പദ്ധതിയില്‍ മാതാ അമൃതാനന്ദമയി താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച് അന്തിമതീരുമാനമൊന്നുമെടുത്തിട്ടില്ലെന്ന് അമൃതാനന്ദമയി മഠം വൈസ് ചെയര്‍മാന്‍ അമൃത സ്വരൂപാനന്ദ പറഞ്ഞു.












Click it and Unblock the Notifications