കൊല: ആര്‍എസ്എസ് പ്രമുഖ് ഒന്നാം പ്രതി
കണ്ണൂര്‍: ഇരിട്ടിയില്‍ എന്‍ഡിഎഫ് പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസില്‍ ആര്‍എസ്എസ് ബൗദ്ധിക് പ്രമുഖ് അടക്കം 20 പേര്‍ക്കെതിരെ പൊലീസ് കേസ് രജിസ്റര്‍ ചെയ്തു.
ആര്‍എസ്എസ് ബൗദ്ധിക് പ്രമുഖ് വത്സന്‍ തില്ലങ്കേരിയാണ് കേസിലെ ഒന്നാം പ്രതി. പ്രതികളില്‍ 10 പേരെ തിരിച്ചറിഞ്ഞതായി പൊലീസ് പറഞ്ഞു.
പ്രതികളെ പിടികൂടുന്നതിനായി പുന്നാട്ടെയും സമീപ പ്രദേശങ്ങളിലെയും വീടുകളും കെട്ടിടങ്ങളും പൊലീസ് റെയ്ഡ് ചെയ്തു. ഏതാനും ആര്‍എസ്എസ്, എന്‍ഡിഎഫ് പ്രവര്‍ത്തകരെ ചോദ്യം ചെയ്യുന്നതിനായി പൊലീസ് കസ്റഡിയിലെടുത്തിട്ടുണ്ട്.
കൊലയെ തുടര്‍ന്ന് ആര്‍എസ്എസ് നേതാവ് എ. കെ. ദാമോദരന്റെ വീടിന് നേരെ ആക്രമണം നടത്തിയ കേസില്‍ ആറ് എന്‍ഡിഎഫ് പ്രവര്‍ത്തകരെ പൊലീസ് അറസ്റ് ചെയ്തിട്ടുണ്ട്. ഇവരെ മട്ടനൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കി. ഇവരെ കോടതി റിമാന്റ് ചെയ്തു.












Click it and Unblock the Notifications