Get Updates
Get notified of breaking news, exclusive insights, and must-see stories!

താജിന് സ്ഥലം അനുവദിക്കരുത്: വി.എസ്

തിരുവനന്തപുരം: ടെക്നോപാര്‍ക്കില്‍ ഹോട്ടല്‍ തുടങ്ങുന്നതിന് താജ് ഗ്രൂപ്പിന് സ്ഥലം അനുവദിക്കാനുള്ള സര്‍ക്കാരിന്റെ തീരുമാനം ഉടന്‍ റദ്ദാക്കണമെന്ന് പ്രതിപക്ഷനേതാവ് വി. എസ്. അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു.

താജ് ഗ്രൂപ്പിന് ഹോട്ടല്‍ പണിയാന്‍ സ്ഥലം അനുവദിക്കാനുള്ള തീരുമാനം ടെക്നോപാര്‍ക്കില്‍ സ്ഥലം അനുവദിക്കുന്നത് സംബന്ധിച്ച വ്യവസ്ഥകളുടെ ലംഘനമാണന്ന് അച്യുതാനന്ദന്‍ ആരോപിച്ചു.

പാര്‍ക്കില്‍ പാട്ടത്തിന് സ്ഥലം കൊടുക്കുന്നതിന് പോലും ചില വ്യക്തമായ നിബന്ധനകളുണ്ട്. സ്ഥലം അനുവദിക്കപ്പെട്ടവര്‍ ഒരു വര്‍ഷത്തിനുള്ളില്‍ നിര്‍മാണം ആരംഭിച്ചിരിക്കണം. രണ്ട് വര്‍ഷത്തിനുള്ളില്‍ സോഫ്റ്റ്വേര്‍ ഉത്പാദനം തുടങ്ങിയിരിക്കണം. രണ്ട് വര്‍ഷത്തിനുള്ളില്‍ കുറഞ്ഞത് 50 ശതമാനം സോഫ്റ്റ്വേര്‍ കയറ്റുമതി ചെയ്തിരിക്കണം. ഈ വ്യവസ്ഥകളിലേതെങ്കിലും ലംഘിച്ചാല്‍ സ്ഥലം തിരിച്ചുവാങ്ങാനുള്ള അധികാരം സര്‍ക്കാരിനുണ്ട്.

സോഫ്റ്റ്വേര്‍ ഡെവലപ്മെന്റ് കമ്പനികള്‍ക്ക് ബാധകമായ ഈ വ്യവസ്ഥകളും നിരക്കുകളും ലംഘിച്ചാണ് താജ് ഗ്രൂപ്പിന് ഹോട്ടല്‍ പണിയാന്‍ സ്ഥലം അനുവദിച്ചിരിക്കുന്നത്.

ഐടി കമ്പനികളുടെ വികസനത്തിന് മതിയായ സ്ഥലം ടെക്നോപാര്‍ക്കിലില്ലാത്തതിനാല്‍ സമീപപ്രദേശങ്ങളില്‍ കൂടുതല്‍ ഭൂമി ഏറ്റെടുക്കാന്‍ നീക്കം നടക്കുന്നതിനിടയിലാണ് താജ് ഗ്രൂപ്പിന് ഹോട്ടല്‍ നിര്‍മിക്കാന്‍ സ്ഥലം അനുവദിച്ചിരിക്കുന്നത്. താജിന് സ്ഥലം അനുവദിച്ചതുമായി ബന്ധപ്പെട്ട് ഭരണമുന്നണിയിലെ ചിലര്‍ വന്‍തുക വാങ്ങിയതായി ആരോപണുണ്ട്- അച്യുതാന്ദന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+