അകികോ കോള്‍നെറ്റ് കേരളത്തിലേക്ക്
കൊച്ചി: പ്രമുഖ ബിപിഒ പരിശീലന ഇന്‍സ്റിറ്റ്യൂട്ടായ അകികോ കോള്‍നെറ്റ് കേരളത്തില്‍ പരിശീലനകേന്ദ്രങ്ങള്‍ തുടങ്ങുന്നു.
പരിശീലനകേന്ദ്രങ്ങള്‍ തുടങ്ങുന്നതിന്റെ ഭാഗമായി അകികോ കോള്‍നെറ്റിന്റെ രണ്ടംഗ സംഘം കേരളത്തിലെത്തി. സംസ്ഥാനത്ത് എല്ലായിടത്തും പ്രത്യേകിച്ച് കൊച്ചി, കോട്ടയം, തൃശൂര്‍, കണ്ണൂര്‍, കൊല്ലം എന്നിവിടങ്ങളില്‍ പരിശീലനകേന്ദ്രങ്ങള്‍ തുടങ്ങാന്‍ കമ്പനിക്ക് പദ്ധതിയുണ്ടെന്ന് സംഘത്തിലെ അംഗമായ പ്രണയ് ശര്‍മ പറഞ്ഞു.
കഴിഞ്ഞ വര്‍ഷം 8000 പേരെയാണ് അകികോ കോള്‍നെറ്റ് പരിശീലിപ്പിച്ചത്. ട്രെയിന്‍ നൗ എന്ന യുഎസ് പരിശീലന കമ്പനിയുമായി അകികോ കോള്‍നെറ്റ് കരാറിലേര്‍പ്പെട്ടിട്ടുണ്ട്. അന്തര്‍ദേശീയ കോള്‍സെന്ററുകളായ കണ്‍വേജിസ്, സാഫ്റോണ്‍, വി കസ്റമര്‍, സ്റാന്റേഡ് ചാര്‍ട്ടേഡ്, റിക്കോ, ഐകണ്‍ ഡാറ്റ മാനേജ്മെന്റ് തുടങ്ങിയവയ്ക്കും ഇന്ത്യന്‍ കോള്‍ സെന്ററുകളായ സ്പാന്‍സോ, ഫിനെഡ്ജ്, മൊണാര്‍ക്ക് ആന്റ് മൊബിലിങ്ക് എന്നിവക്കും പരിശീലനം ലഭിച്ചവരെ ജീവനക്കാരായി അകികോ കോള്‍നെറ്റ് നല്‍കുന്നുണ്ട്.
മുംബൈ, ദില്ലി, ബാംഗ്ലൂര്‍, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളില്‍ അകികോ കോള്‍നെറ്റിന്റെ ഒട്ടേറെ പരിശീലന കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.












Click it and Unblock the Notifications