ഐടി-ബിപിഒ: കര്‍ണാടകം മുന്നില്‍
ബാംഗ്ലൂര്‍: രാജ്യത്തെ മുന്നിട്ടുനില്‍ക്കുന്ന ഐടി-ബിപിഒ കേന്ദ്രം കര്‍ണാടകമാണെന്ന് നാസ്കോം നടത്തിയ പഠനത്തില്‍ പറയുന്നു.
ജൂണ്‍ ഒമ്പത് ബുധനാഴ്ച ബാംഗ്ലൂരില്‍ നടന്ന നാസ്കോമിന്റെ ആറാമത് ഐടി-ബിപിഒ സമ്മേളനത്തിലാണ് പഠനത്തിലെ കണ്ടെത്തലുകള്‍ വെളിപ്പെടുത്തിയത്.
10 സംസ്ഥാനങ്ങളിലായുള്ള 13 കേന്ദ്രങ്ങളിലാണ് പഠനം നടത്തിയത്. അഹമ്മദാബാദ്-ഗാന്ധിനഗര്‍, ബാംഗ്ലൂര്‍, ഛണ്ഡീഗഡ്-മൊഹാലി, ചെന്നൈ, ഹൈദരാബാദ്-സെക്കന്തരാബാദ്, ജയ്പൂര്‍, കൊച്ചി, കൊല്‍ക്കത്ത, മുംബൈ-നവിമുംബൈ, താന, ദില്ലി-നൊയിഡ, പൂന, തിരുവനന്തപുരം, വിശാഖപട്ടണം എന്നിവിടങ്ങളെ കേന്ദ്രീകരിച്ചാണ് പഠനം നടത്തിയത്. 10 സംസ്ഥാനങ്ങളിലാണ് ഐടി-ഐടി അനുബന്ധിത കയറ്റുമതിയുടെ 85 ശതമാനവും നടക്കുന്നത്.
എല്ലാ മാനദണ്ഡങ്ങളും പരിഗണിക്കുമ്പോള്‍ ഐടി അനുബന്ധിത- ബിപിഒ ജോലികള്‍ക്ക് ഏറ്റവും ആകര്‍ഷകമായ സംസ്ഥാനം കര്‍ണാടകമാണ്. 80 ആഗോളസ്ഥാപനങ്ങളാണ് കര്‍ണാടകത്തില്‍ ഗവേഷണ-വികസന കേന്ദ്രങ്ങള്‍ തുടങ്ങിയിട്ടുള്ളത്.












Click it and Unblock the Notifications