കയറ്റുമതിയില്‍ കുതിച്ചുച്ചാട്ടമുണ്ടാവും
കൊച്ചി: ഞണ്ടുകളെ ഉത്പാദിപ്പിക്കുന്നതിന് കേന്ദ്ര മറൈന്‍ ഫിഷറീസ് റിസര്‍ച്ച് ഇന്‍സ്റിറ്റ്യൂട്ട് പുതിയ രീതി കണ്ടെത്തിയതോടെ സംസ്ഥാനത്തു നിന്നുള്ള ഞണ്ട് കയറ്റുമതിയില്‍ കുതിച്ചുച്ചാട്ടമുണ്ടാവും.
ഇപ്പോള്‍ കയറ്റുമതിക്കാര്‍ കടലില്‍ നിന്ന് പിടിക്കുന്ന ഞണ്ടാണ് കയറ്റുമതി ചെയ്യുന്നത്. ഫാമുകളില്‍ കൃത്രിമമായി ഞണ്ടുകളെ ഉത്പാദിപ്പിക്കാന്‍ കഴിയുന്നതോടെ ഞണ്ട് കയറ്റുമതി വര്‍ധിക്കും.
മറൈന്‍ ഫിഷറീസ് റിസര്‍ച്ച് ഇന്‍സ്റിറ്റ്യൂട്ട് രണ്ട് മാസം മുമ്പാണ് ഞണ്ടുകളെ ഉത്പാദിപ്പിക്കുന്നതിനുള്ള പുതിയ രീതി കണ്ടെത്തിയത്. രണ്ട് വര്‍ഷത്തിനുള്ളില്‍ ഈ സാങ്കേതികവിദ്യ എല്ലാവര്‍ക്കും ലഭ്യമാവുമെന്ന് മറൈന്‍ ഫിഷറീസ് റിസര്‍ച്ച് ഇന്‍സ്റിറ്റ്യൂട്ട് ഡയറക്ടര്‍ മോഹന്‍ ജോസഫ് മൊടയില്‍ പറഞ്ഞു.
കഴിഞ്ഞ വര്‍ഷങ്ങളില്‍ കടലില്‍ നിന്ന് പിടിക്കുന്ന ഞണ്ടിന്റെ കയറ്റുമതി കുറഞ്ഞിരുന്നു. 2001-02ല്‍ 1352 ടണ്‍ ഞണ്ട് കയറ്റുമതി ചെയ്യാന്‍ കഴിഞ്ഞുവെങ്കില്‍ 2002-2003ല്‍ 810 ടണ്‍ മാത്രമേ കയറ്റുമതി ചെയ്യാനായുള്ളൂ. ഞണ്ടുകളെ കൃത്രിമമായി ഉത്പാദിപ്പിക്കുന്നതിനുള്ള പുതിയ രീതി വ്യാപകമാവുന്നതോടെ കയറ്റുമതിയില്‍ വന്‍വര്‍ധനവുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.












Click it and Unblock the Notifications