പെട്രോളിയം, ഡീസല്‍ വില ജൂണ്‍ 15ന് കൂടും
ദില്ലി: ജൂണ്‍ 15 മുതല്‍ പെട്രോളിനും ഡീസലിനും വിലവര്‍ധിക്കും. ആഗോള ക്രൂഡ് ഓയില്‍ വിലയിലുണ്ടായ വര്‍ധനവിനെ തുടര്‍ന്നുള്ള പ്രതിസന്ധി നേരിടുന്നതിന് തയ്യാറാക്കിയ പാക്കേജിന്റെ ഭാഗമായാണ് വിലവര്‍ധനവ്.
ധനകാര്യമന്ത്രി പി. ചിദംബരവും പെട്രോളിയം മന്ത്രി മണിശങ്കര്‍അയ്യരുമാണ് ഇതുസംബന്ധിച്ച പാക്കേജിന് രൂപം നല്‍കിയത്. പെട്രോളിന്റെ വില ലിറ്ററിന് രണ്ടു രൂപയും ഡീസലിന് ഒരു രൂപയുമായിരിക്കും കൂടുന്നത്. ഈ തീരുമാനത്തിന് അനുമതി ലഭിക്കുന്നതിന് പി. ചിദംബരവും മണിശങ്കര്‍അയ്യരും ജൂണ്‍ 12 ശനിയാഴ്ച പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തും. ജൂണ്‍ 15ന് പാക്കേജ് പ്രഖ്യാപിക്കുന്നതിന് മുമ്പ് സഖ്യകക്ഷികളുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തും.
അതേ സമയം പെട്രോളിന്റെ വില ലിറ്ററിന് രണ്ടു രൂപയും ഡീസലിന് ഒരു രൂപയും വര്‍ധിപ്പിക്കുന്നതിനെ ഇടതുപാര്‍ട്ടികള്‍ അനുകൂലിക്കാനിടയില്ല. പെട്രോളിന് 70 പൈസ-ഒരു രൂപയും ഡീസലിന് 50--60 പൈസയും മാത്രമേ കൂട്ടാന്‍ പാടുള്ളൂവെന്നാണ് ഇടതുപാര്‍ട്ടികളുടെ നിലപാട്. ബാധ്യതയുടെ ഭൂരിഭാഗവും സര്‍ക്കാരും എണ്ണ കമ്പനികളും വഹിക്കണമെന്നാണ് ഇടതുപക്ഷം ആവശ്യപ്പെടുന്നത്.
പാചകവാതകത്തിന്റെയും മണ്ണെണ്ണയുടെയും വില കൂട്ടിയേക്കുമെങ്കിലും ഇത് ഉടന്‍ നിലവില്‍ വരാനിടയില്ല. ഇവക്കുള്ള സബ്സിഡി എടുത്തുകളയുന്നത് അഞ്ച് വര്‍ഷത്തിനുള്ളിലായിരിക്കും. ഓരോ വര്‍ഷവും 33 ശതമാനം സബ്സിഡി വെട്ടിക്കുറക്കുന്നതിന് പകരമായി 20 ശതമാനം വീതമായിരിക്കും വെട്ടിക്കുറക്കുന്നത്.












Click it and Unblock the Notifications