Get Updates
Get notified of breaking news, exclusive insights, and must-see stories!

പാര്‍ലമെന്റ് അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു

ദില്ലി: രാഷ്ട്രപതിയുടെ നന്ദിപ്രമേയം ശബ്ദവോട്ടോടെ പാസാക്കി പാര്‍ലമെന്റിന്റെ ഇരുസഭകളും അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു.

ആരോപണവിധേയരായ മന്ത്രിമാരെ ചൊല്ലി കഴിഞ്ഞ മൂന്ന് ദിവസവും എന്‍ഡിഎ പാര്‍ലമെന്റ് നടപടികള്‍ സ്തംഭിപ്പിച്ചിരുന്നു. ലോക്സഭ നന്ദിപ്രമേയം പാസാക്കിയതിന് ശേഷം സഭ അനിശ്ചിതകാലത്തേക്ക പിരിയുകയാണെന്ന് സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജി അറിയിച്ചു.

ആരോപണവിധേയരായ മന്ത്രിമാരെ ചൊല്ലി പ്രതിപക്ഷാംഗങ്ങള്‍ ബഹളമുണ്ടാക്കുന്നതിനിടയില്‍ സ്പീക്കര്‍ പ്രധാനമന്ത്രിയെ സംസാരിക്കാന്‍ ക്ഷണിച്ചു. തുടര്‍ന്ന് നന്ദിപ്രമേയം ഐക്യകണ്ഠേന പാസാക്കാനാണ് ഇരുപക്ഷവും തമ്മിലുള്ള ധാരണയെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. തുടര്‍ന്ന് ചര്‍ച്ചയില്ലാതെ ശബ്ദവോട്ടോടെ നന്ദിപ്രമേയം പാസാക്കി.

രാജ്യസഭയും ചര്‍ച്ചയില്ലാതെ രാഷ്ട്രപതിയുടെ നന്ദിപ്രമേയം പാസാക്കി. എല്ലാ ഭേദഗതികളം പിന്‍വലിച്ചതിന് ശേഷം നന്ദിപ്രമേയം ശബ്ദവോട്ടോടെ പാസാക്കി. രാജ്യസഭയിലും ആരോപണവിധേയരായ മന്ത്രിമാരുടെ പ്രശ്നത്തെ ചൊല്ലി പ്രതിപക്ഷം വ്യാഴാഴ്ച ബഹളമുണ്ടാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+