Get Updates
Get notified of breaking news, exclusive insights, and must-see stories!

യോഗ്യതാ പത്രം സാക്ഷ്യപ്പെടുത്താനുള്ള അധികാരം സംസ്ഥാനത്തിന് കൈമാറിയേക്കും

ദില്ലി: ഗള്‍ഫ് മേഖലയിലെ തൊഴില്‍ അപേക്ഷകരുടെ യോഗ്യതാപത്രങ്ങള്‍ സാക്ഷ്യപ്പെടുത്താനുള്ള അധികാരം കേന്ദ്ര മാനവ വിഭവശേഷി വകുപ്പ് സംസ്ഥാന സര്‍ക്കാരിന് കൈമാറിയേക്കും. സംസ്ഥാന സര്‍ക്കാരിന്റെ ജോയന്റ് സെക്രട്ടറിമാര്‍ മുതല്‍ സെക്രട്ടറിമാര്‍ വരെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ക്ക് സാക്ഷ്യപ്പെടുത്താനുള്ള അധികാരം നല്‍കനാണ് നീക്കമെന്ന് അറിയുന്നു.

കേരളത്തില്‍ നിന്നുള്ള ഉദ്വോഗാര്‍ത്ഥികള്‍ സാക്ഷ്യപ്പെടുത്തലിനായി അനുഭവിയ്ക്കുന്ന വിഷമതകള്‍ കണക്കിലെടുത്ത് കേന്ദ്ര വിദേശകാര്യ സഹമന്ത്രി ഇ.അഹമ്മദ്, കേന്ദ്ര മാനവശേഷി വികസന മന്ത്രി അര്‍ജുന്‍ സിങ്ങിനോട് ഈ ആവശ്യം ഉന്നയിച്ചിരുന്നു. തുടര്‍ന്ന് ജൂണ്‍ എട്ട് ചൊവാഴ്ച അഹമ്മദ് അര്‍ജൂന്‍സിഹുമായി കൂടിക്കാഴ്ചയും നടത്തിയിരുന്നു.

എന്നാല്‍, ഇക്കാര്യത്തില്‍ കേന്ദ്രം അന്തിമ തീരുമാനം കൈക്കൊണ്ടിട്ടില്ല. ഗള്‍ഫ് തൊഴില്‍ അപേക്ഷകരുടെ യോഗ്യതാ പത്രങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നതിന് കേരളത്തില്‍ കേന്ദ്ര സര്‍ക്കാര്‍ കൂടുതല്‍ കേന്ദ്രങ്ങള്‍ തുറക്കുകയോ, സാക്ഷ്യപ്പെടുത്താനുള്ള അധികാരം സംസ്ഥാന സര്‍ക്കാരിന് കൈമാറുകയോ ചെയ്യണമെന്ന് കേന്ദ്ര മന്ത്രി ഇ.അഹമ്മദ്, മന്ത്രി അര്‍ജ്ജുന്‍ സിങ്ങിനോട് ആവശ്യപ്പെട്ടത്.

സംസ്ഥാനത്ത് സാക്ഷ്യപ്പെടുത്തുന്ന യോഗ്യതാ പത്രങ്ങള്‍ക്ക് അംഗീകാരം നല്‍കാന്‍ യു.എ.ഇ. എംബസിയോട് കേന്ദ്ര വിദേശകാര്യ മന്ത്രാലയം അഭ്യര്‍ത്ഥിക്കുമെന്നും അറിയുന്നു.

ദില്ലിയില്‍ കേന്ദ്ര മാനവ ശേഷി വികസന മന്ത്രാലയത്തില്‍ നിന്ന് യോഗതാ പത്രങ്ങള്‍ സാക്ഷ്യപ്പെടുത്തി ലഭിക്കുന്നതിന് വന്‍തോതില്‍ തിരക്കാണ് അനുഭവപ്പെടുന്നത്. അതിനാല്‍ ഈ മന്ത്രാലയത്തില്‍ നിന്നുള്ള അധികാരം സംസ്ഥാന സര്‍ക്കാരിന് കൈമാറാനാണ് ആലോചന. സംസ്ഥാന സര്‍ക്കാരിന്റെ ജോയന്റ് സെക്രട്ടറി മുതല്‍ സെക്രട്ടറിവരെയോ, വിദ്യാഭ്യാസ വകുപ്പ് ജോയന്റ് ഡയറക്ടര്‍ മുതല്‍ ഡയറക്ടര്‍ വരെയോ ഉള്ള ഉദ്യോഗസ്ഥരെയായിരിക്കും യോഗ്യതാ പത്രങ്ങള്‍ സാക്ഷ്യപ്പെടുത്താന്‍ ചുമതലപ്പെടുത്തുന്നത്. സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നതും സര്‍ക്കാര്‍ അംഗീകരിച്ചതുമായ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ യോഗ്യതാ പത്രങ്ങള്‍ സാക്ഷ്യപ്പെടുത്താനുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താനാണ് നീക്കം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+