കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുതിയ ആറ് എഞ്ചിനിയറിംഗ് കോളജുകള്‍ കൂടി

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്ത് പുതുതായി ആറ് എഞ്ചിനിയറിംഗ് കോളജുകള്‍ കൂടി തുടങ്ങാന്‍ ജൂണ്‍ പത്ത് വ്യാഴാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇതില്‍ മൂന്നെണ്ണം സര്‍ക്കാര്‍ അധീനതയിലുള്ള ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ റിസോഴ്സസ് ഡവലപ്പ്മെന്റ് (ഐ.എച്ച്.ആര്‍.ഡി) എന്ന സ്ഥപനത്തിന്റെ കീഴിലും മറ്റ് മൂന്നെണ്ണം സ്വകാര്യ മേഖലയിലും ആയിരിയ്ക്കും.

ഐ.എച്ച്.ആര്‍.ഡി കോളജുകള്‍ കൊട്ടാരക്കര, ആറ്റിങ്ങല്‍, ചേര്‍ത്തലയിലെ പള്ളിപ്പുറം എന്നിവിടങ്ങളിലുമായിരിയ്ക്കും. കോളജ് ഓഫ് എഞ്ചിനിയറിംഗ് - കല്ലൂപ്പാറ, വേദവ്യാസ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി-മലപ്പുറം, സാരാഭായ് ഇന്‍സ്റിറ്റ്യൂട്ട് ഓഫ്സയന്‍സ് ആന്റം ടെക്നോളജി-കാട്ടാക്കട എന്നിവയാണ് സ്വകാര്യ മേഖലയിലെ എഞ്ചിനിയറിംഗ് കോളജുകള്‍.

ബി. ഫാം കോഴ്സിന് 20 സീറ്റുകള്‍ കൂടി അനുവദിയ്ക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.

ലീവ് സറണ്ടര്‍ വീണ്ടും

സര്‍ക്കാര്‍ ഉദ്വോഗസ്ഥരുടെ ലീവ് സറണ്ടര്‍ ആനുകൂല്യം പൂര്‍ണമായും പുനസ്ഥാപിയ്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. സര്‍ക്കാരിന്റെ ധനസ്ഥിതി മോശമായപ്പോഴാണ് ഈ ആനുകൂല്യം നിറുത്തി വച്ചത്.

കര്‍ണാടകത്തിന്റെ മാതൃകയില്‍ പട്ടികജാതി-പട്ടിക വര്‍ഗ്ഗ കമ്മിഷന്‍ രൂപീകരിയ്ക്കാനും തീരുമാനിച്ചിട്ടുണ്ട്.

പ്രൈമറി തലം മുതലുള്ള സര്‍ക്കാര്‍ ആശുപത്രികളുടെ നിലവാരം കൂട്ടാനും തീരുമാനിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X