നേതൃമാറ്റം വേണമെന്ന് നാലാം ഗ്രൂപ്പ്
തിരുവനന്തപുരം: ഹൈക്കമാന്റ് പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയില്‍ നേതൃമാറ്റം വേണമെന്ന് കോണ്‍ഗ്രസിലെ നാലാം ഗ്രൂപ്പ് ആവശ്യപ്പെട്ടു. മറ്റ് ഗ്രൂപ്പുകള്‍ നേതൃമാറ്റം ആവശ്യപ്പെട്ടില്ലെങ്കിലും മന്ത്രിസഭയിലും പാര്‍ട്ടിയിലും പുന:സംഘടന വേണമെന്ന് മറ്റ് ഗ്രൂപ്പുകള്‍ ഹൈക്കമാന്റ് പ്രതിനിധികളോട് ആവശ്യപ്പെട്ടു.
ജൂണ്‍ ഒമ്പത് ബുധനാഴ്ച തിരുവനന്തപുരത്തെത്തിയ ഹൈക്കമാന്റ് പ്രതിനിധികളായ മാര്‍ഗരറ്റ് ആല്‍വ, ആര്‍. എല്‍. ഭാട്ടിയ എന്നിവര്‍ വിവിധ കോണ്‍ഗ്രസ് നേതാക്കളുമായി കൂടിയാലോചന നടത്തി. നേതാക്കളുമായി ഒറ്റക്കൊറ്റയ്ക്കാണ് കൂടിക്കാഴ്ച നടന്നത്.
ആന്റണിയെ മുഖ്യമന്ത്രിയായി നിലനിര്‍ണത്തമെന്നാണ് തങ്ങളുടെ നിലപാടെന്ന് ഐ ഗ്രൂപ്പ് വ്യക്തമാക്കി. അതേ സമയം മന്ത്രിസഭയിലും പാര്‍ട്ടിയിലും പുന:സംഘടന വേണമെന്ന് അവര്‍ ആവശ്യപ്പെട്ടു. രാജ്മോഹന്‍ ഉണ്ണിത്താനെയും ശരത്ചന്ദ്രപ്രസാദിനെയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കമെന്ന ആവശ്യവും ഐ ഗ്രൂപ്പ് ഉന്നയിച്ചു. വിദ്യാഭ്യാസം, വ്യവസായം എന്നീ വകുപ്പുകളുടെ പ്രവര്‍ത്തനത്തെ കുറിച്ചും ഐ ഗ്രൂപ്പ് പരാതിപ്പെട്ടു.
അതേ സമയം നേതൃമാറ്റം കൂടിയേ തീരുവെന്ന് നാലാം ഗ്രൂപ്പ് നേതാവ് അജയ് തറയില്‍ ഹൈക്കമാന്റ് പ്രതിനിധികളോട് വ്യക്തമാക്കി. ഭരണശൈലി മാറണമെന്നായിരുന്നു മൂന്നാം ഗ്രൂപ്പിന്റെ ആവശ്യം.
എ ഗ്രൂപ്പിന്റെ പ്രധാന നേതാക്കളൊന്നും ബുധനാഴ്ച ഹൈക്കമാന്റ് പ്രതിനിധികളെ കാണെനെത്തിയിരുന്നില്ല. വ്യാഴാഴ്ച എ ഗ്രൂപ്പ് നേതാക്കള്‍ ഹൈക്കമാന്റ് പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തും.












Click it and Unblock the Notifications