ഈഴവര്‍ ലക്ഷ്മണരേഖ മറികടക്കണം
കൊല്ലം: രാഷ്ട്രീയനേതാക്കള്‍ ചില സമുദായങ്ങള്‍ക്ക് ലക്ഷ്മണരേഖ വരച്ചിരിക്കുകയാണെന്നും അത് മറികടന്നാല്‍ മാത്രമേ ആ സമുദായങ്ങള്‍ക്ക് പുരോഗതിയിലെത്താന്‍ പറ്റൂവെന്നും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.
ഈഴവ സമുദായം ഒതുക്കപ്പെട്ട സ്ഥിതി മാറാന്‍ എസ്എന്‍ഡിപി ശാഖകള്‍ പുതിയ പ്രവര്‍ത്തനരീതി കൊണ്ടുവരണം. ഒന്നോ രണ്ടോ എംഎല്‍എമാര്‍ മാത്രമുള്ള രാഷ്ട്രീയപാര്‍ട്ടികള്‍ പോലും സംസ്ഥാനത്തിന്റെ നയങ്ങളെ സ്വാധീനിക്കുന്നുണ്ടെന്ന് വെള്ളാപ്പള്ളി ചൂണ്ടിക്കാട്ടി. കൊല്ലം എസ്എന്‍ഡിപി യൂണിയന്റെ നേതൃയോഗത്തില്‍ സംസാരിക്കുകയായിരുന്നു വെളളാപ്പള്ളി.
കെപിസിസിയില്‍ പോലും നടക്കുന്നത് അക്രമമാണ്. അക്രമം നടത്തിയവര്‍ സ്വതന്ത്രരായി നടക്കുന്നു. മറ്റെവിടെയാണെങ്കിലും അക്രമം നടത്തിയവര്‍ മണിക്കൂറുകള്‍ക്കുള്ളില്‍ പിടിയിലാവുമായിരുന്നു.
ഗ്രൂപ്പ് രാഷ്ട്രീയം സംസ്ഥാനത്തിന് വിനയായിരിക്കുകയാണ്. ഹൈക്കമാന്റ് പ്രതിനിധികള്‍ എത്തിയതുകൊണ്ടൊന്നും കെപിസിസിയിലെ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടില്ല- വെള്ളാപ്പള്ളി പറഞ്ഞു.












Click it and Unblock the Notifications