കോഴിക്കോട്-സിങ്കപ്പൂര്‍ വിമാനസര്‍വീസ് ജൂലായ് മുതല്‍?
കോഴിക്കോട്: കരിപ്പൂരില്‍നിന്നും ഇന്ത്യന്‍ എയര്‍ലൈന്‍സ് ആരംഭിക്കുന്ന സിങ്കപ്പൂര്‍വിമാനം ജൂലായ് ഒന്നുമുതല്‍ സര്‍വീസ് ആരംഭിച്ചേയ്ക്കും.
കരിപ്പൂരില്‍നിന്നും ചെന്നൈയിലേക്ക് പോവുന്ന ഐ.സി. 922 വിമാനമാണ് സിങ്കപ്പൂരിലേക്ക് നീട്ടുന്നത്. ഈ വിമാനത്തിന്റെ ഇപ്പോഴുള്ള സര്‍വീസില്‍ നേരിയ മാറ്റം വരുത്തിയാണ് സിങ്കപ്പൂര്‍ സര്‍വീസിന് ഉപയോഗിക്കുക. വിമാനം സര്‍വീസ് ആരംഭിക്കുന്നതോടെ കരിപ്പൂരില്‍ എമിഗ്രേഷന്‍, കസ്റംസ് പരിശോധനകള്‍ നടത്തണമെന്നഭ്യര്‍ഥിച്ച് എയര്‍ലൈന്‍സ്, കസ്റംസ് എമിഗ്രേഷന്‍ വിഭാഗങ്ങള്‍ക്ക് കത്ത് നല്‍കിയിട്ടുണ്ട്. രാവിലെ 7.30ന് കരിപ്പൂരില്‍നിന്നു പുറപ്പെടുന്ന വിമാനം വൈകുന്നേരം 7.40ന് മടങ്ങിയെത്തും.
സിങ്കപ്പൂരിലേക്ക് നേരിട്ട് പോവുന്ന യാത്രക്കാര്‍ ഇപ്പോള്‍ ചെന്നൈയില്‍ ഇറങ്ങി കസ്റംസ് എമിഗ്രേഷന്‍ പരിശോധനകള്‍പൂര്‍ത്തിയാക്കുകയാണ് ചെയ്യുന്നത്. ഇതുമൂലം ഏറെ സമയനഷ്ടവും ബുദ്ധിമുട്ടുകളും യാത്രക്കാര്‍ക്ക് നേരിടുന്നുണ്ട്. ഇത് ഒഴിവാക്കാനാണ് പുതിയ തീരുമാനം. കസ്റംസ് എമിഗ്രേഷന്‍ പരിശോധനകള്‍ കരിപ്പൂരില്‍ പൂര്‍ത്തിയാവുന്നതോടെ ചെന്നൈയില്‍ ലഭിക്കുന്ന ഇടവേള ഭക്ഷണംനല്‍കാനും മറ്റു കാര്യങ്ങള്‍ക്കും ഉപയോഗിക്കാനാവും.












Click it and Unblock the Notifications