Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭൂമിയുടെ പാട്ടത്തുക പകുതിയാക്കി

തിരുവനന്തപുരം: ഭൂമിയുടെ പാട്ടത്തുക പകുതിയാക്കിയതായി റവന്യു മന്ത്രി കെ. എം. മാണി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള ഭൂമിയുടെ പാട്ടത്തുക കമ്പോള വിലയുടെ 20 ശതമാനമെന്നതില്‍ നിന്ന് 10 ശതമാനമാക്കി കുറച്ചു. വാണിജ്യേതര ആവശ്യങ്ങള്‍ക്കുള്ള ഭൂമിയുടെ പാട്ടത്തുക 10 ശതമാനത്തില്‍ നിന്ന് അഞ്ച് ശതമാനമാക്കി. ഏപ്രില്‍ ഒന്ന് മുതല്‍ മുന്‍കാല പ്രാബല്യത്തോടെ പുതിയ നിരക്കുകള്‍ നടപ്പിലാക്കും.

ഇപ്പോഴത്തെ നിരക്കുകള്‍ വളരെ കൂടുതലാണെന്ന് പരാതിയുയര്‍ന്നിരുന്നുവെന്ന് മന്ത്രി പറഞ്ഞു. പാട്ടത്തുക കുടിശിക കൂടിവരുന്ന സാഹചര്യത്തില്‍ പാട്ടത്തുക അടക്കാനുള്ളവരില്‍ നിന്നും കുടിശിക പിരിച്ചെടുക്കുക ബുദ്ധിമുട്ടാണെന്ന് സര്‍ക്കാര്‍ മനസിലാക്കിയതിനെ തുടര്‍ന്നാണ് നിരക്ക് കുറക്കാന്‍ തീരുമാനിച്ചത്.

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കീഴിലുള്ള പൊതുമേഖലാസ്ഥാപനങ്ങള്‍ക്ക് വാണിജ്യ ആവശ്യത്തിനായി നല്‍കുന്ന ഭൂമിയുടെ പാട്ടത്തുക അഞ്ച് ശതമാനമായി കുറച്ചു. വാണിജ്യേതര ആവശ്യങ്ങള്‍ക്കുള്ള പാട്ടത്തുക രണ്ട് ശതമാനമായിരിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+