കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഹാരാഷ്ട്രയില്‍ മലയാളപഠനം ഇല്ലാതാവുന്നു

  • By Staff
Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്രയിലെ സ്കൂളുകളില്‍ മലയാളം പഠിക്കാനുള്ള സൗകര്യം അടുത്തകാലത്ത് തന്നെ ഇല്ലാതായേക്കും. മലയാളികളായ വിദ്യാര്‍ഥികളില്‍ ബഹുഭൂരിപക്ഷവും മലയാളം പഠിക്കാന്‍ താത്പര്യം കാണിക്കുന്നില്ലെന്നതും പ്രാദേശികഭാഷ പഠിക്കുന്നതു സംബന്ധിച്ച പുതിയ ചട്ടങ്ങളുമാണ് മഹാരാഷ്ട്രയിലെ മലയാളി വിദ്യാര്‍ഥികള്‍ക്ക് മലയാളം പഠനം അന്യമാക്കി മാറ്റിയിരിക്കുന്നത്.

1970-നു മുമ്പുവരെ മഹാരാഷ്ട്രയില്‍ വിവിധയിടങ്ങളിലായി മലയാളം മാധ്യമമായുള്ള സ്കൂളുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ മഹാരാഷ്ട്രയില്‍ മലയാളം മാധ്യമമായുള്ള സ്കൂളുകള്‍ ഇല്ല. രണ്ടാം ഭാഷയായും മലയാളം പഠിക്കാനാവില്ലെന്നതാണ് ഇപ്പോഴത്തെ സ്ഥിതി. മറാഠി മാധ്യമമല്ലാത്ത സ്കൂളുകളില്‍ മറാഠി രണ്ടാംഭാഷയായി പഠിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ നിര്‍ബന്ധമാക്കിയത് സുപ്രീം കോടതി ശരിവച്ചതോടെ മലയാളം രണ്ടാം ഭാഷയായി പഠിക്കാനുള്ള സാധ്യത ഇല്ലാതായി.

മൂന്നാം ഭാഷയായി മലയാളം പഠിക്കാമെങ്കിലും ഭൂരിഭാഗം കുട്ടികളും മലയാള പഠനത്തില്‍ താത്പര്യം കാണിക്കുന്നില്ല. 1996 മുതല്‍ മൂന്നാം ഭാഷയായി ഒന്നുകില്‍ 100 മാര്‍ക്കിന്റെ ഹിന്ദി പഠിക്കണം. അല്ലെങ്കില്‍ 50 മാര്‍ക്കിന്റെ ഹിന്ദിയും 50 മാര്‍ക്കിന്റെ പ്രാദേശികഭാഷയും പഠിക്കണം. മൂന്നാം ഭാഷയായി ഹിന്ദിയോടൊപ്പം 50 മാര്‍ക്കിന്റെ പേപ്പറിനായി മലയാളം പഠിപ്പിക്കാനുള്ള സൗകര്യം ഏതാനും സ്കൂളുകളില്‍ മാത്രമേ ഇപ്പോഴുള്ളൂ.

ശരാശരി 14-15 ലക്ഷം കുട്ടികള്‍ എഴുതുന്ന സെക്കന്‍ഡറി പരീക്ഷയ്ക്ക് 200ല്‍ താഴെ കുട്ടികള്‍ മാത്രമേ മലയാളം ഐഛികമായിട്ടെടുക്കുന്നുള്ളൂവെന്നതിനാല്‍ ഈ സൗകര്യം സര്‍ക്കാര്‍ എത്രകാലം തുടര്‍ന്നുകൊണ്ടുപോവുമെന്നത് അനിശ്ചിതത്വത്തിലാണ്. മലയാളികള്‍ക്കിടയില്‍ തന്നെ മലയാളം പഠിക്കാനുള്ള താത്പര്യം കുറഞ്ഞുവരികയാണെന്നിരിക്കെ ഈ സൗകര്യം ചെലവ് കുറയ്ക്കലിന്റെ ഭാഗമായി സര്‍ക്കാര്‍ എടുത്തുകളയാന്‍ സാധ്യതയുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X