മാറാട്: സി.ബി.ഐ അന്വേഷണമില്ല
തിരുവനന്തപുരം: മാറാട് ഉണ്ടായ ഹിന്ദു മുസ്ലിം സംഘട്ടനത്തെക്കുറിച്ചും കൊലയെക്കുറിച്ചും സിബിഐ യെക്കൊണ്ട് അന്വേഷിക്കേണ്ടതില്ലെന്നും മന്ത്രിസഭാ യോഗം തീരുമാനിച്ചു. മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രി എ. കെ. ആന്റണിയാണ് ഇത് അറിയിച്ചത്.
മാറാട് കലാപത്തിന് ശേഷം ഉണ്ടായ ഒത്തു തീര്‍പ്പില്‍ സി ബി ഐ അന്വേഷണം സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിരുന്നു. മാറാട് കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് ഗൂഢാലോചന, അന്തര്‍സംസ്ഥാനബന്ധങ്ങള്‍, തീവ്രവാദി ബന്ധം എന്നീ കാര്യങ്ങള്‍ സിബിഐയ്ക്കെക്കൊണ്ട് അന്വേഷിപ്പിയ്ക്കാനാണ് അന്ന് ധാരണയായത്.
മാറാട് കൂട്ടക്കൊലയെ കുറിച്ച് സിബിഐ അന്വേഷണം സാധ്യമാണോയെന്ന് സര്‍ക്കാര്‍ അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശം പിന്നീട് തേടിയിരുന്നു. സിബിഐ അന്വേഷണത്തിന് സാധുതയില്ലെന്ന് അഡ്വക്കറ്റ് ജനറല്‍ സംസ്ഥാന സര്‍ക്കാരിന് നിയമോപദേശം നല്‍കിയത്.
കേസില്‍ ക്രൈെംബ്രാഞ്ച് നടത്തിയ അന്വേഷണം മതിയെന്നാണ് അഡ്വക്കറ്റ് ജനറല്‍ എം. രത്നസിംഗ് ഉപദേശം നല്‍കിയത്. അന്വേഷണം പൂര്‍ത്തായാക്കി കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചതിനാല്‍ ഇനി സിബിഐയെ പോലുള്ള ഏജന്‍സികളെ അന്വേഷണം ഏല്പിക്കുന്നത് നിയമാനുസൃതമായിരിക്കില്ലെന്നാണ് അഡ്വക്കറ്റ് ജനറല്‍ വിലയിരുത്തിയത്.
സിബിഐ അന്വേഷണം ഭാഗികമാണെങ്കിലും നിയമപരമായി നിലനില്‍ക്കുന്നതല്ലെന്ന് സുപ്രിം കോടതി വിധികളും കീഴ്വഴക്കങ്ങളും ചൂണ്ടിക്കാട്ടിയാണ് അഡ്വക്കറ്റ് ജനറല്‍ സര്‍ക്കാരിനെ ബോധിപ്പിച്ചത്.
കോഴിക്കോട്ടിനടുത്ത് മാറാട് നടന്ന ഹിന്ദു മുസ്ലിം വര്‍ഗ്ഗീയ കലാപത്തില്‍ ഒമ്പത് പേരാണ് മരിച്ചത്. 19 പേര്‍ക്ക് പരിക്കേറ്റിരുന്നു.












Click it and Unblock the Notifications