Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വാശ്രയ കോളജ് ഫീസ്: ഓര്‍ഡിനന്‍സ് വരുന്നു

തിരുവനന്തപുരം: സ്വാശ്രയ കോളജുകളിലെ ഫീസ് നിശ്ചയിയ്ക്കാനായി നിയമ നിര്‍മ്മാണം നടത്താന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രിയാണ് ഇത് അറിയിച്ചത്.

ഇതിനായി ഓര്‍ഡിനന്‍സ് ഇറക്കും. ഓര്‍ഡിനന്‍സ് തയ്യാറാക്കാനായി നിയമ മന്ത്രി കെ.എം. മാണി കണ്‍വീനറായി സമിതി രൂപീകരിയ്ക്കും. മാണിയെ കൂടാതെ മന്ത്രിമാരായ കടവൂര്‍ ശിവദാസന്‍, നാലകത്തു സൂപ്പി എന്നിവരും ബന്ധപ്പെട്ട വകുപ്പ് സെക്രട്ടറിമാരും ഈ സമിതിയില്‍ അംഗങ്ങളായിരിയ്ക്കും. ഈ സമിതി അടുത്ത മന്ത്രിസഭാ യോഗത്തിന് മുമ്പായി ഓര്‍ഡിനന്‍സിന്റെ കരട് തയ്യാറാക്കും. ഇത് അടുത്ത മന്ത്രിസഭായോഗത്തില്‍ അവതരിപ്പിയ്ക്കും.

സ്വാശ്രയ കോളജുകളിലെ 50 ശതമാനം സീറ്റുകളിലെ പ്രവേശനത്തിന് മാനേജ്മെന്റിന് പൂര്‍ണ അവകാശം നല്‍കാനാണ് സര്‍ക്കാര്‍ ഉദ്ദേശിയ്ക്കുന്നത്. 50 ശതമാനം സീറ്റുകളില്‍ മെറിറ്റ് അടിസ്ഥാനത്തിലായിരിയ്ക്കും പ്രവേശനം. ഈ വിദ്യാര്‍ത്ഥികള്‍ സര്‍ക്കാര്‍ കോളജുകളലെ ഫീസാണ് നല്‍കേണ്ടത്. ഇക്കാര്യത്തിലും മന്ത്രിസഭാ യോഗത്തില്‍ തീരുമാനം ഉണ്ടായിട്ടുണ്ട്. ഇതനുസരിച്ചായിരിയ്ക്കും ഓര്‍ഡിനന്‍സ് തയ്യാറാക്കുക.

മാനേജ്മെന്റ് പ്രവേശനം നല്‍കുന്ന 50 ശതമാനം സീറ്റുകളിലെ ഫീസ് സംബന്ധിച്ചും നിര്‍ദ്ദേശങ്ങള്‍ ഓര്‍ഡിനന്‍സിലുണ്ടാവും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+